
ബെംഗളൂരു ∙ ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയാറാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്തെന്ന് ആരോപിച്ച കർണാടകയിലെ സഹകരണ വകുപ്പ് മന്ത്രി കെ.എൻ.രാജണ്ണയുടെ രാജി ചോദിച്ചു വാങ്ങി
നേതൃത്വം. കർണാടകയിലെ വോട്ടർപട്ടിക ഉയർത്തിക്കാട്ടി ദേശീയതലത്തിൽ നിർണായക രാഷ്ട്രീയ നീക്കം ഉയർത്തുന്നതിനിടെയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി സംസ്ഥാനത്തെ മന്ത്രിസഭാംഗം രംഗത്തെത്തിയത്.
സ്വന്തം ഭരണകാലത്ത് പുറത്തിറക്കിയ വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർഥമില്ലെന്നാണ് രാജണ്ണയുടെ ആരോപണം.
ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘‘എന്നാണു വോട്ടർപട്ടിക തയാറാക്കിയത്? നമ്മുടെ സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ്. അന്ന് എല്ലാവരും കണ്ണച്ചു മിണ്ടാതിരിക്കുകയായിരുന്നോ? പറയാനാണെങ്കിൽ പല കാര്യങ്ങളുമുണ്ട്.
ക്രമക്കേട് നടന്നു എന്നതു സത്യമാണ്. അതു നടന്നത് നമ്മുടെ കൺമുന്നിലാണ്.
നമ്മൾ ലജ്ജിക്കണം. അന്ന് നമ്മളതു ശ്രദ്ധിച്ചില്ല.
കൃത്യസമയത്തു പ്രതികരിക്കണ്ടത് നേതാക്കളുടെ കടമയാണ്. കരടു വോട്ടർ പട്ടിക തയാറാക്കിയപ്പോൾത്തന്നെ നമ്മൾ എതിർപ്പ് അറിയിക്കേണ്തായിരുന്നു.
അത് നമ്മുെ കടമയാണ്. അന്ന് നമ്മൾ നിശബ്ദരായിരുന്നിട്ട് ഇപ്പോൾ സംസാരിക്കുകയാണ്.’’ – എന്നായിരുന്നു രാജണ്ണയുടെ വാക്കുകൾ.
വിവാദ പരാമർശത്തിനു പിന്നാലെ രാജണ്ണയെ മന്ത്രിസഭയിൽനിന്നു പുറത്താക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചു.
ഈ വിവരം പുറത്തുവന്നതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് രാജണ്ണ രാജി സമർപ്പിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് രാജണ്ണ.
രാജണ്ണയെ രൂക്ഷമായി വിമർശിച്ച് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രംഗത്തെത്തി.
വസ്തുത അറിയാതെ രാജണ്ണ പ്രസ്താവന നടത്തരുതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് നടപടിയെടുക്കുമെന്നും ശിവകുമാർ പറഞ്ഞു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രംFacebook/KNRajannaOfficial ൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]