
ആലപ്പുഴ: ചേര്‍ത്തലയിൽ അഞ്ചുവയസുകാരനെ ഉപദ്രവിച്ചു പരിക്കേൽപ്പിച്ചതായി പരാതി. അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെയാണ് കേസ്.
മുഖത്തും, കഴുത്തിലുമുണ്ടായ മുറിവ് അമ്മ സ്കെയിലുകൊണ്ട് അടിച്ചതാണെന്നും അമ്മുമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറയുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു.
യുകെജി വിദ്യാർഥിയായ അഞ്ചു വയസുകാരനെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ ചായക്കടയിലാണ് കണ്ടെത്തിയത്. പിടിഎ പ്രസിഡൻ്റ് അഡ്വ ദിനൂപിൻ്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.
കുട്ടിയെ ചായക്കടയിൽ ഇരുത്തിയ ശേഷമാണ് മാതാവ് ലോട്ടറിവിൽപ്പനയ്ക്ക് പോകുന്നത്. മേയ് 24ന് അമ്മയുടെ ആൺ സുഹൃത്ത് കുട്ടിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
പിന്നീട് ഇയാൾ മരിച്ചിരുന്നു. അതേസമയം, സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കുട്ടിയെ രാത്രി തന്നെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]