
തൃശൂർ: പട്ടാപ്പകൽ വീട്ടിൽ കയറി മുളകുപൊടി എറിഞ്ഞുള്ള കവർച്ചാ ശ്രമത്തെ പരാജയപ്പെടുത്തി തൃശൂരിലെ വീട്ടമ്മ. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുൻവശം താമസിക്കുന്ന ആലഞ്ചേരി സുജിത്തിന്റെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്. വീട്ടുസാധനങ്ങൾ വാങ്ങിക്കാനായി സുജിത്ത് പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാവ് ആക്രമണം നടത്തിയത്. വാതിൽ തുറന്ന ഉടനെ മോഷ്ടാവ് സുജിത്തിന്റെ ഭാര്യ പ്രീജയുടെ മുഖത്തേക്ക് മുളകുപൊടി വിതറി. ബഹളം വെച്ചതോടെ മോഷ്ടാവ് കടന്നുകളഞ്ഞു.
ഇന്ന് ഉച്ചക്ക് രണ്ടരക്ക് ആയിരുന്നു സംഭവം നടന്നത്. മുളകുപൊടി ആക്രമണത്തിന് പിന്നാലെ കുടുംബം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം തുടങ്ങിയെന്നും മോഷ്ടാവിനെ വൈകാതെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് വ്യക്തമാക്കി.
Last Updated Jul 10, 2024, 9:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]