
കായികലോകം ഒരു കുടക്കീഴിലാകാൻ ഇനി ദിവസങ്ങള്‍ മാത്രം. പാരീസിലേക്ക് കണ്ണയച്ച് ആ നിമിഷത്തിനായി താരങ്ങള്‍ കാത്തിരിക്കുകയാണ്. ജൂലൈ 26നാണ് പാരീസ് ഒളിമ്പിക്സിന് തുടക്കം കുറിക്കുക. പുതിയ ചാമ്പ്യൻമാരുടെ പിറവിക്ക് കാതോര്‍ത്ത് താരങ്ങള്‍ അക്ഷമരായി കാത്തിരിക്കുകയാണ്. വൻ വീഴ്ചകളുടെ കണ്ണുനീരും പാരീസിലുണ്ടായേക്കാം. ഓരോ നിമിഷത്തിന്റെയും റെക്കോര്‍ഡ് കുറിക്കുന്നതിനായി താരങ്ങള്‍ കാത്തിരിക്കുകയാണ്. കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങുമ്പോള്‍ ഒളിമ്പിക്സ് കഥകളും ചരിത്രത്തിലൊക്കെ നോട്ടമയക്കുന്നത് കൗതുകകരമായിരിക്കും.
വിശ്വാസങ്ങളും ആരാധനയും വായ്മൊഴികളുമെല്ലാം പകരുന്ന ചാരുതയും ഒളിമ്പിക്സിന് അവകാശപ്പെടാം. പുരാതനവും പ്രമുഖവുമായ സീയൂസ്, ഹേര ദേവന്മാരുടെ ആരാധനാലയത്തിനടുത്താണ് ആദ്യ ഒളിമ്പിക്സ് നടന്നതെന്നാണ് കരുതുന്നത്. ആദ്യ ഒളിമ്പിക്സ് നടന്നത് ഗ്രീക്കിലെ ഒളിമ്പിയയെന്ന പ്രദേശത്താണെന്നാണ് വിശ്വാസം. ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത് 776 ബി സിയിലാണിതെന്നാണ്.
ഗ്രീക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭാഗ്യപരീക്ഷണത്തിനായി കായിക താരങ്ങളെത്തിയിരുന്നു. ജേതാക്കളായി നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് വന്‍ സ്വീകരണമാണ് തദ്ദേശവാസികള്‍ നല്‍കിയിരുന്നത്. അവര്‍ക്ക് വലിയ പ്രാധ്യാന്യവുമുണ്ടായിരുന്നു സമൂഹത്തില്‍. ഒളിമ്പിക്സില്‍ വിജയികളാകുന്നവര്‍ക്ക് ‘ഒലിവ് മരത്തിന്റെ’ ചില്ലയായിരുന്നു സമ്മാനം നല്കിയതത്രേ.
ആധുനിക ഒളിമ്പിക്സിലെത്തുമ്പോഴും രാജകീയ പദവികള്‍ക്ക് കഥകളിലും ചരിത്രത്തിലും പ്രാധാന്യമേറെയുണ്ട്. ഒളിമ്പിക്സില്‍ പങ്കെടുത്ത ബ്രിട്ടീഷ് രാജകുടുംബാഗത്തിന്റെ കഥയാണ് അതിലൊന്ന്. ആദ്യമായി ഒളിമ്പിക്സില്‍ പങ്കെടുത്ത രാജകുടുംബാംഗമെന്നതാണ് കഥകള്‍ക്കുപരി ചരിത്രത്തില്‍ ആനി രാജകുമാരിയുടെ സ്ഥാനം. ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിയുടെ ഏക മകളായ ആനി 1976 ഒളിമ്പിക്സിലാണ് പങ്കെടുത്തത്. ആനി രാജകുമാരിക്ക് വിജയിയാകാൻ കഴിഞ്ഞിരുന്നില്ല. അശ്വാഭ്യാസ മത്സരത്തില്‍ ആനി രാജകുമാരി ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും പങ്കെടുത്തിരുന്നു. വ്യക്തിഗത ഇനത്തില്‍ ഇരുപത്തിനാലാം സ്ഥാനത്തെത്തിയപ്പോള്‍ ടീം ഇനത്തില്‍ ഒമ്പതാം സ്ഥാനത്തും ആയിരുന്നു. ലിംഗ നിര്‍ണ്ണയ പരിശോധനയ്ക്ക് വിധേയയാകാതിരുന്ന താരമായിരുന്നു ആനി രാജകുമാരി. ആനി രാജകുമാരി എലിസബത്ത് രാജ്ഞിയുടെ മകളായതിനാല്‍ അങ്ങനെ നിയമങ്ങള്‍ ബാധകമല്ലെന്നായിരുന്നു അഭിപ്രായങ്ങളുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]