മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസിന്റെ നിലപാടില്‍ മാറ്റം.
വധശ്രമം ഉള്‍പ്പെടെയുള്ള അതീവ ഗൗരവകരമായ വകുപ്പുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2024 ഫെബ്രുവരി 25-ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം നടന്നത്.
മന്ത്രിയായിരുന്ന വീണാ ജോര്‍ജിനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് ആദ്യം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സംഭവത്തില്‍ കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍ അടക്കം അഞ്ച് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍, പുറത്തുവന്ന ദൃശ്യങ്ങള്‍ പരാതിക്ക് വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതോടെ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. താന്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് വീണാ ജോര്‍ജ് തന്നെ മൊഴി നല്‍കിയതോടെയാണ് അന്വേഷണ സംഘം നിലപാട് മാറ്റിയത്.
ഇതിനെത്തുടര്‍ന്ന്, കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ വകുപ്പുകള്‍ കുറ്റപത്രത്തില്‍ നിന്ന് നീക്കം ചെയ്തു. ഈ നടപടിക്കെതിരെ കെഎസ്യു നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് എം സി അതുല്‍ ആരോപിച്ചു. കെട്ടിച്ചമച്ച കേസില്‍ നിരപരാധികളെ ജയിലിലടച്ചതിന് വീണാ ജോര്‍ജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാജ പരാതി നല്കിയ ഗണ്‍മാനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും കെഎസ്യു ആവര്‍ത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

