
വാന്‍ ഹായ് കപ്പലില്‍ അതിസാഹസികമായി രക്ഷാപ്രവർത്തകസംഘം; ഇറങ്ങിയത് തീരരക്ഷാസേനയുടെ ഹെലികോപ്റ്ററിൽ
തിരുവനന്തപുരം ∙ കണ്ണൂര്‍ അഴീക്കലിനു സമീപം അറബിക്കടലില്‍ തീ ആളിക്കത്തുന്ന വാന്‍ ഹായ് കപ്പലില്‍ അതിസാഹസികമായി ഇറങ്ങി രക്ഷാപ്രവര്‍ത്തകസംഘം. കപ്പല്‍ കടലിനുള്ളിലേക്കു കൂടുതല്‍ കെട്ടിവലിച്ചു മാറ്റാനുള്ള ശ്രമത്തില്‍ നിര്‍ണായകമായ വിജയമാണ് പോര്‍ബന്തറില്‍നിന്നുള്ള എംഇആര്‍സി സംഘം കൈവരിച്ചിരിക്കുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തീരരക്ഷാസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് സംഘം കപ്പലില്‍ ഇറങ്ങിയത്.
കപ്പലിന്റെ മുന്‍ഭാഗത്തുള്ള വലിയ കൊളുത്തില്‍ വടം കെട്ടി വാട്ടര്‍ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധപ്പിക്കാന്‍ സംഘത്തിനു കഴിഞ്ഞു. കേരളതീരത്തുനിന്ന് കൂടുതല്‍ ദൂരത്ത് കടലിനുള്ളിലേക്കു കപ്പല്‍ കൂടുതല്‍ വലിച്ചുമാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.
ഇപ്പോള്‍ ഏതാണ്ട് 95 കിലോമീറ്റര്‍ അകലെയാണ് കപ്പല്‍ ഉള്ളത്.
കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി കോസ്റ്റ് ഗാര്‍ഡും നേവിയും ഉള്‍പ്പെടെ നടത്തിയ ശ്രമങ്ങളെ തുടര്‍ന്ന് കപ്പലിന്റെ മുന്‍ഭാഗത്തെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് എംഇആര്‍സി സംഘം സാഹസികമായി മുന്‍ഭാഗത്ത് ഇറങ്ങി ദൗത്യം നിര്‍വഹിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]