
കുടിയേറ്റ പ്രക്ഷോഭം: കലാപമുണ്ടായാൽ തീർച്ചയായും കലാപനിയമം ഉപയോഗിക്കുമെന്ന് ട്രംപ്
ലൊസാഞ്ചലസ് ∙ യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെയുള്ള പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്ട് (യുഎസിൽ ആഭ്യന്തര കലാപമോ സായുധ കലാപമോ നടക്കുന്ന സാഹചര്യത്തിൽ കലാപം അടിച്ചമർത്താൻ സായുധ സേനയെ ഉപയോഗിക്കാൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്ന നിയമം) തീർച്ചയായും ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘രാജ്യത്തെ വെറുക്കുന്നവരാണ് അവർ. സുരക്ഷാ സേനയെ എതിർക്കാൻ ശ്രമിച്ചാൽ കടുത്ത രീതിയിൽ തന്നെ നേരിടും’ – ഡോണൾഡ് ട്രംപ് പ്രതിഷേധക്കാർക്ക് താക്കീത് നൽകി.
പ്രക്ഷോഭം തുടരുന്ന ലൊസാഞ്ചലസിൽ 700 മറീനുകളെ (യുഎസ് നാവികസേനയുടെ ഭാഗമായ മറീനുകൾ കരയിലും വെള്ളത്തിലും ഒരുപോലെ യുദ്ധം ചെയ്യാൻ കഴിവുള്ള കമാൻഡോ വിഭാഗം) വിന്യസിച്ച നടപടിയെ ട്രംപ് ന്യായീകരിച്ചു. പ്രക്ഷോഭം നേരിടാൻ 2000 നാഷനൽ ഗാർഡുകളെയും 700 നാവിക സേനാംഗങ്ങളെയും കൂടി പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച നിയോഗിച്ചിരുന്നു.
കഴിഞ്ഞ ദിവസം 2000 നാഷനൽ ഗാർഡുകളെ നിയോഗിച്ചതിനു പുറമേയാണിത്. നാഷനൽ ഗാർഡുകളെ നിയോഗിച്ചതിനെതിരെ കലിഫോർണിയ കേസ് ഫയൽ ചെയ്തിരുന്നു.
6 പതിറ്റാണ്ടിനിടെ ആദ്യമായാണ് സംസ്ഥാന ഗവർണറുടെ അനുമതിയില്ലാതെ ഇത്തരമൊരു നടപടിക്ക് യുഎസ് പ്രസിഡന്റ് ഉത്തരവിടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]