
ദില്ലി: പുൽവാമ പാകിസ്ഥാന്റെ തന്ത്രപ്രധാനമായ ബുദ്ധിപരമായ നീക്കമെന്ന പാകിസ്ഥാന്റെ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദിന്റെ പ്രസ്താവന വിവാദത്തിൽ. 2019ൽ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തിലാണ് വിവാദ പ്രസ്താവന. വെടിനിർത്തൽ ധാരണയ്ക്ക് മുൻപ് വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് എയര്‍ മാര്‍ഷൽ ഔറംഗസേബ് അഹമ്മദ് വിവാദ പ്രസ്താവന നടത്തിയത്.
പാക് മാധ്യമപ്രവർത്തകരുമായി മൂന്ന് സേനകളുടെയും വക്താക്കൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഔറംഗസേബ് ഇത്തരമൊരു പരാമർശം നടത്തിയത്. എയര്മാര്ഷിന്റെ പ്രസ്താവനയിലൂടെ പുൽവാമ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് പാകിസ്ഥാൻ സമ്മതിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. പുൽവാമയെ പരാമര്‍ശിച്ചത് 2019ലെ ഭീകരാക്രമണത്തെക്കുറിച്ചാണെന്നുള്ള ചര്‍ച്ചയാണ് നടക്കുന്നത്. പാകിസ്ഥാന്റെ മണ്ണിന് നേരെ ആക്രമണമുണ്ടായാൽ വച്ച് പൊറുപ്പിക്കില്ലെന്നും എയർ വൈസ് മാർഷൽ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]