

ഗുരുവായൂർ മുകുന്ദൻ ചരിഞ്ഞു : രോഗത്തോട് പടവെട്ടി 18 വർഷം
തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ ഗുരുവായൂർ മുകുന്ദൻ ചരിഞ്ഞു. 44 വയസ്സ് പ്രായമുണ്ട്. കഴിഞ്ഞ പതിനെട്ടുവർഷമായി രോഗം ബാധിച്ച് ആനത്താവളത്തിന് അകത്ത് തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. ഇന്ന് രാവിലെ 9:40ന് തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു ആന ചരിഞ്ഞത്.
2006 മുതൽ ഇടത്തെ പിൻകാൽ മടങ്ങാത്ത അവസ്ഥയിലായിരുന്നു. ഇതേ തുടർന്ന് മുകുന്ദനെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറില്ലായിരുന്നു. ജഡം വൈകിട്ടോടെ കോടനാട് വനത്തിൽ സംസ്കരിക്കും.
കോഴിക്കോട് സാമൂതിരി രാജാ 1986 സെപ്റ്റംബർ എട്ടിനാണ് മുകുന്ദനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തുന്നത്. ആനത്താവളത്തിനകത്ത് സ്ഥിരമായി മുകുന്ദനെ നടത്തിക്കാറുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് തളര്‍ന്നു വീണ കൊമ്പനെ ക്രെയിന്‍ ഉപയോഗിച്ചാണ് എഴുന്നേല്‍പ്പിച്ചത്. ഇതിനുശേഷം തീര്‍ത്തും അവശനായിരുന്നു. ജഡം ഇന്ന് വൈകിട്ടോടെ കോടനാട് വനത്തില്‍ സംസ്കരിക്കുമെന്നാണ് ദേവസ്വം അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മുകുന്ദന്റെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 38 ആയി ചുരുങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |