
വഖഫ് നിയമത്തിനെതിരെ പ്രതിഷേധം: ബംഗാളിൽ സംഘർഷം; പൊലീസുകാർക്കു നേരേ കല്ലേറ്, മുർഷിദാബാദിൽ നിരോധനാജ്ഞ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊൽക്കത്ത∙ ബംഗാളിൽ നടന്ന പ്രതിഷേധത്തിനിടെ സംഘർഷം. മുർഷിദാബാദിലും ഡയമണ്ട് ഹാർബറിലുമാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ നിംതിറ്റ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനിനു നേരെ കല്ലെറിഞ്ഞു. സംഘർഷത്തിൽ ഒട്ടേറെ പൊലീസുകാർക്ക് പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് രണ്ടു ട്രെയിനുകൾ റദ്ദാക്കി. അഞ്ചെണ്ണം വഴിതിരിച്ചു വിട്ടു.
വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ജയിൽ പുള്ളികളുമായി പോകുകയായിരുന്ന പൊലീസ് വാഹനത്തിനു നേരെ കല്ലെറിഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. പ്രദേശത്ത് ബിഎസ്എഫിനെ വിന്യസിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് മുർഷിദാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിലക്കി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി മമത ബാനർജിക്ക് ഗവർണർ സി.വി.ആനന്ദബോസ് നിർദേശം നൽകി.