
പ്രശസ്ത ഓസ്ട്രേലിയൻ മോഡൽ ലൂസി മാർക്കോവിച്ച് അന്തരിച്ചു; അന്ത്യം 27–ാം വയസ്സിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മെൽബൺ∙ പ്രശസ്ത ഓസ്ട്രേലിയൻ മോഡൽ ലൂസി മാർക്കോവിച്ച് (27) അന്തരിച്ചു. സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ലൂസിയുടെ കുടുംബമാണ് വിയോഗവാർത്ത ലോകത്തെ അറിയിച്ചത്. 2015ൽ ‘ഓസ്ട്രേലിയാസ് നെക്സ്റ്റ് ടോപ് മോഡൽ’ എന്ന ഷോയിൽ റണ്ണറപ്പായതോടെയാണ് ലൂസി മാർക്കോവിച്ച് ജനശ്രദ്ധ നേടിയത്. വെർസേസ്, വിക്ടോറിയ ബെക്കാം തുടങ്ങിയ വമ്പൻ ഫാഷൻ ബ്രാൻഡുകളുടെ മോഡലായി പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ രാജ്യാന്ത ഫാഷൻ മാഗസീനുകളുടെ കവർഗേളായും പ്രത്യക്ഷപ്പെട്ടു.
തനിക്ക് ആർട്ടീരിയോവെനസ് മാൽഫോർമേഷന്‍ (എവിഎം) എന്ന രോഗം ബാധിച്ചതായും ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയാണെന്നും മൂന്നാഴ്ച മുൻപ് ലൂസി വെളിപ്പെടുത്തിയിരുന്നു. മസ്തിഷ്കാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന രോഗവസ്ഥയാണ് എവിഎം. താൻ നാല് വർഷമായി ഈ രോഗാവസ്ഥയിലൂടെ കടന്നു പോകുകയാണെന്നും ചില സമയങ്ങളിൽ അപസ്മാരം ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി കിടക്കയിൽ കിടക്കുന്ന ചിത്രം പങ്കുവച്ചു കൊണ് ലൂസി സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.