
ഇത്തവണത്തെ വിഷു റിലീസുകളില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി നായകനായ ബസൂക്ക. ആഖ്യാനത്തില്‍ പുതുമയുമായി എത്തിയിരിക്കുന്ന ചിത്രത്തിലെ സര്‍പ്രൈസ് കാസ്റ്റില്‍ ഒന്നായിരുന്നു ആറാട്ടണ്ണന് എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരത്തെക്കുറിച്ചും തിയറ്ററില്‍ ലഭിച്ച കൈയടികളെക്കുറിച്ചും പറയുകയാണ് സന്തോഷ് വര്‍ക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് സന്തോഷിന്റെ പ്രതികരണം.
“അങ്ങനെ മമ്മൂട്ടിയുടെ ബസൂക്കയില്‍ അഭിനയിക്കാന്‍ പറ്റി. എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്. ആറാട്ടണ്ണന് വന്നത് എല്ലാവരും ആഘോഷിക്കുകയാണ്. എന്നെ വിമര്ശിച്ചവരോടോ കളിയാക്കിയവരോടോ എനിക്ക് യാതൊരു ദേഷ്യവും ഇല്ല. സ്നേഹം മാത്രമേ ഉള്ളൂ. എനിക്ക് പടം ഇഷ്ടപ്പെട്ടു. മമ്മൂക്കയുടെ പെര്‍ഫോമന്‍സ് ഉഗ്രനാണ്. റിവ്യൂവേഴ്സ് ഒക്കെ എന്നെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. വളരെ സന്തോഷം. ഞാന്‍ തന്നെ എന്റെ മുഖം കണ്ട് ചിരിച്ചുപോയി. എന്തുകൊണ്ട് ആളുകള്‍ ചിരിക്കുന്നു എന്ന് മനസിലായി. ഒന്നും പ്ലാന്‍ ചെയ്തതല്ല, ഇങ്ങനെ സംഭവിച്ചതാണ്. എല്ലാം ഒരു ലക്ക് ആണ്. വളരെ സന്തോഷം തോന്നുന്നു. പടം നന്നായിട്ട് പോകട്ടെ. ഒരുപാട് നാളിന് ശേഷം സന്തോഷിക്കാന്‍ പറ്റി. ഒരുപാട് പ്രശ്നങ്ങളിലൂടെ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് അഭിനയത്തേക്കാള്‍ താല്പര്യം റിവ്യൂ തന്നെയാണ്. എന്നെ കാണിച്ചപ്പോള്‍ ഭയങ്കര കൈയടി ആയിരുന്നു. തിയറ്റര്‍ കുലുങ്ങി എന്നാണ് പറയുന്നത്”, സന്തോഷ് വര്‍ക്കി പറയുന്നു.
നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഗൗതം വസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
: ‘സ്വന്തം അച്ഛനെപ്പോലെയായിരുന്നു’; പ്രിയപ്പെട്ടയാളുടെ വേർപാടിനെക്കുറിച്ച് അശ്വതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]