ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഈ മാസം 28ന് ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തോടെ തുടക്കമാവും. ഐപിഎല്‍ നിലവിലെ ചാമ്പ്യന്മാരാണ് ആര്‍സിബി.
വരാനിരിക്കുന്ന മാസങ്ങളില്‍ അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ടൂര്‍ണമെന്റ് ഷെഡ്യൂള്‍ രണ്ട് ഘട്ടങ്ങളിലായി പുറത്തിറക്കും. തിരഞ്ഞെടുപ്പ് കാലയളവില്‍ മത്സരങ്ങള്‍ സുഗമമായി നടത്തുന്നതിനും യാത്രാ-താമസ സൗകര്യങ്ങളിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമാണ് ഈ രീതിയില്‍ ഷെഡ്യൂള്‍ ക്രമീകരിക്കുന്നത്.
ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ വീതം നടക്കും. മലയാളി താരം സഞ്ജു സാംസണ് കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് 30ന് ആദ്യ മത്സരത്തിനിറങ്ങും.
ഗുവാഹത്തിയില്‍, സഞ്ജുവിന്റെ മുന്‍ ടീമായ രാജസ്ഥാന് റോയല്‍സാണ് ചെന്നൈയുടെ എതിരാളി. സഞ്ജുവിനെ ഇന്ന് കാണുന്ന സഞ്ജുവാക്കിയ ടീമാണ് രാജസ്ഥാന് റോയല്‍സ്.
ഇത്തവണ ഐപിഎല്‍ താരലേലത്തിന് തൊട്ടുമുമ്പാണ് സഞ്ജു ചെന്നൈയിലേക്ക് കൂടുമാറിയത്. ട്രേഡിംഗിലൂടെയാണ് സഞ്ജു എത്തിയത്.
പകരം രവീന്ദ്ര ജഡേജ, സാം കറന് എന്നിവര്‍ രാജസ്ഥാനിലേക്ക് പോവുകയായിരുന്നു. ചെന്നൈയുടെ ആദ്യ ഹോം മാച്ച് പഞ്ചാബ് കിംഗ്സിനെതിരെ ഏപ്രില്‍ മൂന്നിനാണ്.
മുംബൈ ഇന്ത്യന്‍സ് ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മാര്‍ച്ച് 29ന് വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
നിലവിലെ റണ്ണേഴ്സ് അപ്പായ പഞ്ചാബ് കിംഗ്സ് തങ്ങളുടെ ആദ്യ മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. 31നാണ് മത്സരം.
റിഷഭ് പന്ത് നയിക്കുന്ന ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ ആദ്യ എതിരാളി ഡല്‍ഹി ക്യാപിറ്റല്‍സാണ്. ഏപ്രില്‍ ഒന്നിനാണ് മത്സരം.
ഐപിഎല്‍ മത്സരങ്ങലുടെ ആദ്യ ഷെഡ്യൂള്‍ മാര്‍ച്ച് 28: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു vs സണ്‍റൈസേഴ്സ് ഹൈദരാബാദ് – ചിന്നസ്വാമി സ്റ്റേഡിയം (രാത്രി 7:30) മാര്‍ച്ച് 29: മുംബൈ ഇന്ത്യന്‍സ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – വാംഖഡെ സ്റ്റേഡിയം (രാത്രി 7:30) മാര്‍ച്ച് 30: രാജസ്ഥാന് റോയല്‍സ് vs ചെന്നൈ സൂപ്പര്‍ കിംഗ്സ് – ബര്‍സാപാര സ്റ്റേഡിയം, ഗുവാഹത്തി (രാത്രി 7:30) മാര്‍ച്ച് 31: പഞ്ചാബ് കിങ്സ് vs ഗുജറാത്ത് ടൈറ്റന്‍സ് – മുല്ലാന്‍പൂര്‍ (രാത്രി 7:30) ഏപ്രില്‍ 1: ലക്നൗ സൂപ്പര്‍ ജയന്റ്സ് vs ഡല്‍ഹി ക്യാപിറ്റല്‍സ് – ഏകന സ്റ്റേഡിയം (രാത്രി 7:30) ഏപ്രില്‍ 2: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് vs സണ്‍റൈസേഴ്സ് ഹൈദരാബാദ് – ഈഡന് ഗാര്‍ഡന്‍സ് (രാത്രി 7:30) ഏപ്രില്‍ 3: ചെന്നൈ സൂപ്പര്‍ കിംഗ്സ് vs പഞ്ചാബ് കിങ്സ് – ചെന്നൈ (രാത്രി 7:30) ഏപ്രില്‍ 4: ഡല്‍ഹി ക്യാപിറ്റല്‍സ് – മുംബൈ ഇന്ത്യന്‍സ് – ഡല്‍ഹി (വൈകുന്നേരം 3:30) ഏപ്രില്‍ 4: ഗുജറാത്ത് ടൈറ്റന്‍സ് – രാജസ്ഥാന് റോയല്‍സ് – അഹമ്മദാബാദ് (രാത്രി 7:30) ഏപ്രില്‍ 5: സണ്‍റൈസേഴ്സ് ഹൈദരാബാദ് vs ലക്നൗ സൂപ്പര്‍ ജയന്റ്സ് – ഹൈദരാബാദ് (വൈകുന്നേരം 3:30) ഏപ്രില്‍ 5: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു vs ചെന്നൈ സൂപ്പര്‍ കിംഗ്സ് – ബെംഗളൂരു (രാത്രി 7:30) ഏപ്രില്‍ 6: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് vs പഞ്ചാബ് കിങ്സ് – ഈഡന് ഗാര്‍ഡന്‍സ് (രാത്രി 7:30) ഏപ്രില്‍ 7: രാജസ്ഥാന് റോയല്‍സ് vs മുംബൈ ഇന്ത്യന്‍സ് – ഗുവാഹത്തി (രാത്രി 7:30) ഏപ്രില്‍ 8: ഡല്‍ഹി ക്യാപിറ്റല്‍സ് vs ഗുജറാത്ത് ടൈറ്റന്‍സ് – ഡല്‍ഹി (രാത്രി 7:30) ഏപ്രില്‍ 9: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് vs ലക്നൗ സൂപ്പര്‍ ജയന്റ്സ് – ഈഡന് ഗാര്‍ഡന്‍സ് (രാത്രി 7:30) ഏപ്രില്‍ 10: രാജസ്ഥാന് റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ഗുവാഹത്തി (രാത്രി 7:30) ഏപ്രില്‍ 11: പഞ്ചാബ് കിങ്സ് vs സണ്‍റൈസേഴ്സ് ഹൈദരാബാദ് – മുല്ലാന്‍പൂര്‍ (വൈകുന്നേരം 3:30) ഏപ്രില്‍ 11: ചെന്നൈ സൂപ്പര്‍ കിംഗ്സ് vs ഡല്‍ഹി ക്യാപിറ്റല്‍സ് – ചെന്നൈ (രാത്രി 7:30) ഏപ്രില്‍ 12: ലക്നൗ സൂപ്പര്‍ ജയന്റ്സ് vs ഗുജറാത്ത് ടൈറ്റന്‍സ് – ലക്നൗ (വൈകുന്നേരം 3:30) ഏപ്രില്‍ 12: മുംബൈ ഇന്ത്യന്‍സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – മുംബൈ (രാത്രി 7:30) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

