
മസ്കറ്റ്: ഒമാനിലെ ആദ്യ മാർത്തോമ്മാ ദേവാലയം ‘ മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ‘ ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് മസ്കറ്റിൽ തുടക്കം കുറിച്ചു. മസ്കറ്റിലെ റൂവി സെന്റ് തോമസ് ദേവാലയത്തിൽ മാർത്തോമ്മാ സഭാ സഫ്രഗൻ മെത്രാപ്പോലീത്താ റൈറ് റവ.
ഡോ. യുയാകീം മാർ കൂറിലോസ് എപ്പിസ്കോപ്പാ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി റവ. സാജൻ വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് മുഖ്യാഥിതിയായിരുന്നു.
ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത കേരളാ നിയമസഭാംഗം ചാണ്ടി ഉമ്മൻ എം എൽ എ സുവർണ്ണ ജൂബിലിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ഇവിടെ വിരിയില്ലെന്ന് പറഞ്ഞതാരാണ്? 110 ദിവസത്തിൽ അത്ഭുതം!
സുരേഷിന് വമ്പൻ ലോട്ടറി അടിച്ചത് സ്വന്തം പാടത്ത് ഒമാനിലെ പ്രമുഖ വ്യവസായികളായ ഡോ. പി മുഹമ്മദ് അലി, കിരൺ ആഷർ എന്നിവരെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമ്മേളനത്തിൽ ആദരിച്ചു.
പ്രൊട്ടസ്റ്റന്റ് ചർച്ച് ഓഫ് ഒമാന്റെ പ്രധാന പാസ്റ്റർ മിറ്റ്ചൽ ഫോർഡ്, ഒമാൻ ക്യാൻസർ അസോസിയേഷൻ പ്രസിഡന്റ് ഡോ. വാഹീദ് അലി സൈദ് അൽ ഖറൂഷി തുടങ്ങി ഒമാനിലെ ആത്മീയ – സാംസ്കാരിക – സാമൂഹീക രംഗത്തെ പ്രമുഖർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
ജനറൽ കൺവീനർ ബിനു എം ഫിലിപ്പ്, ജോയിന്റ് കൺവീനർ ഫിലിപ്പ് കുര്യൻ, സഭാ കൗൺസിൽ അംഗം പ്രകാശ് ജോൺ വൈദ്യൻ, ഭദ്രാസന കൗൺസിൽ അംഗം സ്റ്റാൻലി വി സണ്ണി, ഫാ. വർഗീസ് റ്റിജു ഐപ്പ്, റവ.
ബിനു തോമസ്, റവ. എം ജേക്കബ്, ബിനു ഫിലിപ്പ് എന്നിവർ സംസാരിച്ചു.
ഒമാനിലെ പ്രമുഖ വ്യവസായികളായ ഡോ. പി മുഹമ്മദ് അലി, കിരൺ ആഷർ എന്നിവരെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമ്മേളനത്തിൽ ആദരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം Last Updated Mar 10, 2024, 5:39 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]