
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഒരു അപൂര്‍വ്വ സമാഗമം. ഭ്രമരം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ ഇപ്പോഴും ഓര്‍ക്കുന്ന സുരേഷ് മേനോന് ഈ സീസണിലെ മത്സരാര്ഥികളില് ഒരാളാണ്. ഏറെ സന്തോഷത്തോടെയാണ് പഴയ സഹ അഭിനേതാവിനെ മോഹന്‍ലാല്‍ ബിഗ് ബോസ് വേദിയിലേക്ക് ക്ഷണിച്ചത്. ബ്ലെസി സംവിധാനം ചെയ്ത് 2009 ല്‍ പുറത്തെത്തിയ ഭ്രമരത്തില്‍ മോഹന്‍ലാല്‍ ശിവന്‍കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ഉണ്ണികൃഷ്ണന് എന്ന കഥാപാത്രമായാണ് സുരേഷ് മേനോന് എത്തിയത്. മോഹന്‍ലാലിന്റേത് കഴിഞ്ഞാല്‍ ചിത്രത്തിലെ ഏറ്റവും പ്രധാന കഥാപാത്രമായിരുന്നു സുരേഷിന്റേത്.
ഒരു 15 വര്‍ഷത്തിന് ശേഷമാണ് നമ്മള് കാണുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ സുരേഷിനെ വേദിയിലേക്ക് ക്ഷണിച്ചത്. “എത്ര പഠിച്ചിട്ടും ഒരു മാസ്റ്ററിന്റെ കൂടെ ജോലി ചെയ്തത് പോലെയായിരുന്നു നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചത്. ഒരിക്കല്‍ക്കൂടി നിങ്ങളെ കാണുമ്പോള്‍ സന്തോഷം മാത്രമേ ഉള്ളൂ”, സുരേഷ് മേനോന് പറഞ്ഞു. മുംബൈ മലയാളിയായ സുരേഷ് മേനോന്റെ നാട് പാലക്കാട് ആണ്. ഭ്രമരത്തിലൂടെ മാത്രമാണ് ഈ നടനെ മലയാളികള്‍ക്ക് പരിചയമെങ്കില്‍ അദ്ദേഹത്തിന്റെ ആക്റ്റിംഗ് ഫിലിമോഗ്രഫിയില്‍ അറുപതിലേറെ സിനിമകള്‍ ഉണ്ട്. അതില്‍ ഏറെ സിനിമകളും ഹിന്ദിയില്‍ ആണ്. രണ്ട് ഇംഗ്ലീഷ് പടങ്ങളും രണ്ട് മറാഠി പടങ്ങളും അക്കൂട്ടത്തില്‍ ഉണ്ട്.
“കുറച്ച് പേടിയുണ്ട് ബിഗ് ബോസ് വീട്ടില്‍ കയറാന്‍. സുഹൃത്തുക്കളുമായി സംസാരിക്കാതെ, ഫോണ്‍ ഇല്ലാതെയൊക്കെ 100 ദിവസം അവിടെ കഴിയാന്‍ പേടി തോന്നുന്നു”, സുരേഷ് മേനോന് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കും മുന്‍പുള്ള തന്റെ ടെന്‍ഷനെക്കുറിച്ച് പറഞ്ഞു. പഴയ സഹ അഭിനേതാവിനെ ഹാര്‍ദമായി സ്വാഗതം ചെയ്തുകൊണ്ടാണ് മോഹന്‍ലാല്‍ അദ്ദേഹത്തെ ഹൗസിലേക്ക് യാത്രയാക്കിയത്.
ALSO READ : അഭിനയം, മോഡലിംഗ്, നൃത്തം; ബിഗ് ബോസിലും ഒരു കൈ നോക്കാന്‍ ശരണ്യ ആനന്ദ്
Last Updated Mar 10, 2024, 10:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]