
മുംബൈ-71ാം ലോക സുന്ദരി പട്ടം ചെക്ക് റിപ്പബ്ലിക്ക് സുന്ദരി ക്രിസ്റ്റീന ഫിസ്കോവയ്ക്ക്. ലെബനന്റെ യാസ്മിന് ഫസ്റ്റ് റണ്ണറപ്പ്. ഇന്ത്യയുടെ സിനി ഷെട്ടി ടോപ്പ് എട്ടില്‍ എത്തിയെങ്കിലും അവസാന നാലില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ വര്‍ഷത്തെ മിസ് വേള്‍ഡ് ജേതാവ് കരോലിന ബിയലാസ്ക ക്രിസ്റ്റീനയ്ക്ക് കിരീടം ചാര്‍ത്തി.
28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോക സൗന്ദര്യ മത്സരത്തിനു ഇന്ത്യ വേദിയായത്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്വെന്ഷന് സെന്ററിലായിരുന്നു മത്സരങ്ങള്‍. 112 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരിച്ചത്. 12 അംഗ ജഡ്ജിങ് പാനലാണ് വിധിയെഴുതിയത്.
25കാരിയായ ക്രിസ്റ്റീന രാജ്യാന്തര മോഡലും വിദ്യാര്‍ഥിനിയുമാണ്. നിയമത്തിലും ബിസിനസ് അഡിമിനിസ്ട്രേഷനിലും ബിരുദം. ക്രിസ്റ്റീന ഫിസ്കോ എന്ന ഫൗണ്ടഷന്റെ സ്ഥാപക കൂടിയാണ്. നിരവധി കുട്ടികള്‍ക്ക് ഈ ഫൗണ്ടേഷന് വഴി പഠനത്തിനുള്ള അവസരവും ഇവര്‍ ഒരുക്കുന്നു. ടാന്‍സാനിയയിലെ നിര്‍ധനരായ കുട്ടികള്‍ക്കായി ഒരു സ്കൂളും ക്രിസ്റ്റീന സ്ഥാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]