First Published Jan 10, 2024, 10:51 PM IST
ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എൽഎൽബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്). ജനുവരി 19 ന് പ്രദർശനത്തിനെത്താനിരിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ്സ് വിറ്റുപോയി. പ്ലേ ഫിലിംസും രേഷ് രാജ് ഫിലിംസും ചേര്‍ന്നാണ് വിദേശ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
റോഷൻ അബൂബക്കർ, സുധീഷ്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ബിജിബാൽ, കൈലാസ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ അതുൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിനുമോൾ സിദ്ധിഖ്, കല സുജിത് രാഘവ്, മേക്കപ്പ് സജി കാട്ടാക്കട,
വസ്ത്രാലങ്കാരം അരവിന്ദ് കെ ആർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുധീഷ് ഗാന്ധി, അസ്സോസിയേറ്റ് ഡയറക്ടർ ജംനാസ് മുഹമ്മദ്, ആക്ഷൻ ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി എം ഷെറീഫ്, ഇംതിയാസ്, സ്റ്റിൽസ് ഷിബി ശിവദാസ്, ഡിസൈൻ മനു ഡാവിഞ്ചി, പി ആർ ഒ- എ എസ് ദിനേശ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
Last Updated Jan 10, 2024, 10:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]