ജനശ്രീ മിഷൻ വാർഷിക സമ്മേളനം ഉമ്മൻ ചാണ്ടി സ്മൃതി സംഗമമായി ഫെബ്രു..2,3 തീയതികളിൽ കോട്ടയത്ത്നടത്തും..
സ്വന്തം ലേഖകൻ
കോട്ടയം: ജനശ്രി സുസ്ഥിര വികസന മിഷൻ്റെ പതിനെട്ടാം വാർഷിക സമ്മേളനം ഉമ്മൻചാണ്ടി സ്മൃതി സംഗമമായി 2024 ഫെബ്രുവരി 2,3 തീയതികളിൽ കോട്ടയത്ത് നടത്തും.
ജനശ്രീ മിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിച്ച് കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രങ്ങൾ ആരംഭിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമൂഹ്യസേവനവും, ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് തൻ്റെ രാഷ്ട്രീയജീവിതം ജനങ്ങൾക്ക് സമർപ്പിച്ച ഉമ്മൻചാണ്ടിയുടെ മാതൃക പിന്തുടരാൻ യുവാക്കൾക്കും, പൊതു പ്രവർത്തകർക്കും പ്രചോദനവും, നേതൃത്വവും നൽകുന്ന പൊതുവേദിയായി ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രങ്ങളെ മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് ജനശ്രീ ചെയർമാൻ എം.എം.ഹസൻ , സെക്രട്ടറി ബി.എസ്.ബാലചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സമതി കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൻ്റെ രൂപരേഖ സമ്മേളനം പ്രഖ്യാപിക്കും.
കോട്ടയത്ത് നടക്കുന്ന ജനശ്രീ വാർഷിക സമ്മേളനത്തിൽ ഉമ്മൻചാണ്ടി സ്മൃതികേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും നടത്തുമെന്ന് ഇവർ അറിയിച്ചു.
2006-08 പ്രവർത്തനമാരംഭിച്ച ജനശ്രീ മിഷൻ മൈക്രോഫിനാൻസ്, ജൈവകൃഷി, ചെറുകിട സംരംഭങ്ങൾ തുടങ്ങിയുള്ള സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ ഏറ്റവും വലിയ കൂടുംബ കൂട്ടായ്മയായി മാറിയെന്നും ഇവർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]