
കുടവയറും അമിത വണ്ണവുമാണ് പലരുടെയും ഒരു പ്രധാന പ്രശ്നം. വണ്ണം കുറയ്ക്കാനായി ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും പ്രധാനമാണ്.
വയറിലെ കൊഴുപ്പ് കുറയ്ക്കാനായി വർക്കൗട്ട് ചെയ്താൽ മാത്രം പോരാ. ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണം.
അത്തരത്തില്‍ വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാത്രി കുടിക്കാവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം… ഒന്ന്… ഇഞ്ചി ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വയറിലെ കൊഴുപ്പിനെ പുറംന്തള്ളാന്‍ ഇഞ്ചിയിലെ ജിഞ്ചറോള്‍ സഹായിക്കും. ഇതിനായി രാത്രി അത്താഴത്തിനൊപ്പം ഇഞ്ചി ചായ കൂടി ചേര്‍ക്കാം. രണ്ട്… ജീരക വെള്ളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു.
അതിനായി രാത്രി ജീരക വെള്ളം കുടിക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. മൂന്ന്… ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിലേയ്ക്ക് പകുതി നാരങ്ങ നീര് ചേർക്കുക.
ശേഷം തേന്‍ ചേര്‍ക്കാം. ഇനി ഇതിലേക്ക് അൽപം ചിയ വിത്ത് ചേർത്ത് കുടിക്കുന്നതും വിശപ്പ് കുറയ്ക്കാനും വയറു കുറയ്ക്കാനും സഹായിക്കും. നാല്… ക്യാരറ്റ് ജ്യൂസ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
ഫൈബര്‍ ധാരാളവും കലോറി വളരെ കുറഞ്ഞതുമായ ക്യാരറ്റ് ജ്യൂസ് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ക്യാരറ്റ് ജ്യൂസും രാത്രി കുടിക്കാം. അഞ്ച്… തണ്ണിമത്തന് ജ്യൂസാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
കലോറി വളരെ കുറഞ്ഞ ഒരു ഫലമാണ് തണ്ണിമത്തന്. തണ്ണമത്തിനില്‍ 90 ശതമാനവും വെള്ളം ആണ് അടങ്ങിയിരിക്കുന്നത്.
100 ഗ്രാം തണ്ണിമത്തനില്‍ 30 കലോറിയേയുള്ളൂ. ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ തണ്ണിമത്തന് ജ്യൂസും രാത്രി കുടിക്കാവുന്നതാണ്. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. Also read: മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ… youtubevideo …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]