സൂര്യയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യയെ നായകനാക്കി സിരുത്തൈ ശിവസംവിധാനം ചെയ്യുന്നു എന്ന ഒരു പ്രത്യേകതയും കങ്കുവയ്ക്കുണ്ട്. കങ്കുവ ഒരുങ്ങുക 3 ഡിയിലാണ്. കങ്കുവയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ് എന്ന് ചിത്രത്തിലെ നായകൻ സൂര്യ വെളിപ്പെടുത്തിയതാണ് ആരാധകരെ സന്തോഷത്തിലാക്കുന്നത്.
എന്റെ കങ്കുവ പൂര്‍ത്തിയായിരിക്കുന്നു. യൂണിറ്റ് മുഴുവനും പൊസിറ്റീവിറ്റി നിറഞ്ഞിരിക്കുന്നുവെന്നും താരം എഴുതിയിരിക്കുന്നു. എല്ലാവര്ക്കും എന്റെ നന്ദി. സ്ക്രീനില്‍ കങ്കുവ കാണാൻ കാത്തിരിക്കാനാകുന്നില്ലെന്നും പറയുകയാണ് നടൻ സൂര്യ.
സൂര്യ നായകനാകുന്ന വാടിവാസല്‍ എന്ന ചിത്രവും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സംവിധാനം നിര്‍വഹിക്കുന്നത് വെട്രിമാരനാണ്. സൂര്യയുടെ വാടിവാസല്‍ 2024ന്റെ പകുതിയോടെ തുടങ്ങും എന്ന് വെട്രിമാരൻ വ്യക്തമാക്കിയത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. എങ്ങനെയാണ് വാടിവാസലിലേക്ക് എത്തിയത് എന്ന് സംവിധായകൻ അമീര്‍ വെളിപ്പെടുത്തിയത് അടുത്തിടെ ചര്‍ച്ചയായിരുന്നു.
സംവിധായകൻ വെടിമാരൻ സര് തന്നെ വിളിക്കുകയായിരുന്നു എന്ന് ഒരു ചടങ്ങില്‍ അമീര്‍ വെളിപ്പെടുത്തിയതാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. സൂര്യയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ചോദിച്ചു. കാരണം തിരക്കിയപ്പോള്‍ സൂര്യ നായകനായ ചിത്രത്തില്‍ വേഷമിടാൻ തയ്യാറാണോ എന്ന് വെട്രിമാരൻ എന്നോട് ചോദിച്ചു. പക്ഷേ കാര്‍ത്തി നായകനായ പരുത്തിവീരന് ശേഷം ഞാൻ സൂര്യ സാറിന്റെ കുടുംബവുമായി അകന്നിരുന്നുവെന്നും സംവിധായൻ ആമിര്‍ വ്യക്തമാക്കി. ആരുടെയും കുറ്റമല്ല അത്. അതിനാലാണ് വെട്രിമാരൻ എന്നോട് അങ്ങനെ ചോദിച്ചത് എന്നും ആമിര്‍ വ്യക്തമാക്കുന്നു. തനിക്ക് സൂര്യയുമായി ഒരു പ്രശ്നവുമില്ലെന്ന് പറയുകയും വാടിവാസലിലേക്ക് എത്തുകയുമായിരുന്നു എന്നും നായകൻ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലല്ല സംവിധായകൻ വെട്രിമാരൻ അങ്ങനെ എന്നോട് മുൻകൂറായി തിരക്കിയത് എന്നും വാടിവലില് വേഷമിടുന്ന അമീര്‍ വ്യക്തമാക്കുന്നു.
Read More: തമിഴ് നായികമാരെ പിന്നിലാക്കി മലയാളി താരങ്ങള്‍, ഒന്നാമത് ആ ജനപ്രിയ നടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Jan 10, 2024, 7:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]