
കോഴിക്കോട് കേരള ലളിത കലാ അക്കാദമിയുടെ ആർട്ട് ഗാലറിയിൽ ഇന്നലെ ആരംഭിച്ച ഫോട്ടോഗ്രാഫി പ്രദര്‍ശനം ‘ദി സയലന്റ് ഡയലോഗ്’ഏറെ പ്രേക്ഷക ശ്രദ്ധനേടി. വന്യ ജീവി ഫോട്ടോഗ്രാഫറായ എൻ എ നസീറാണ് ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ചെയ്തത്. കേരളാ ഫുഡ്ബോള്‍ താരമായ സി കെ വിനീത് മുഖ്യാതിഥിയായിരുന്നു. സമാപന സമ്മേളനം കഥാകാരന് വി ആര് സുധീഷ് നിര്‍വഹിക്കും.
കോഴിക്കോട് ലളിത കലാ അക്കാദമിയുടെ ആർട്ട് ഗാലറിയിൽ ഇന്നലെ ആരംഭിച്ച ഫോട്ടോഗ്രാഫി പ്രദര്‍ശനം ‘ദി സയലന്റ് ഡയലോഗ്’ഏറെ പ്രേക്ഷക ശ്രദ്ധനേടി.
വന്യ ജീവി ഫോട്ടോഗ്രാഫറായ എൻ എ നസീറാണ് ഫോട്ടോഗ്രഫി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. കേരളാ ഫുഡ്ബോള്‍ താരമായ സി കെ വിനീത് മുഖ്യാതിഥിയായിരുന്നു.
തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള ജില്ലകളില്‍ നിന്നുള്ള ഇരുപതോളം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.
ഇരുപത് ഫോട്ടോഗ്രാഫര്‍മാരുടെ നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. പ്രദര്‍ശനം ആദ്യ ദിവസം മുതല്‍ നിരവധി പേരെ ആകര്‍ഷിച്ചു.
ആഫ്രിക്കന്‍ സവാന്നയില്‍ നിന്നുള്ള ചീറ്റ മുതല്‍ പശ്ചിമഘട്ടത്തിലെ ആനകള്‍ വരെയുള്ള വന്യജീവികളുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.
വന്യജീവി സംരക്ഷണം എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
ജനുവരി 14 ന് സമാപന പരിപാടികള്‍ കഥാകാരന് വി ആര് സുധീഷ് ഉദ്ഘാടനം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]