
.news-body p a {width: auto;float: none;} കൊല്ലം: കൊല്ലത്ത് യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. അഴീക്കൽ പുതുവൽ സ്വദേശിനി ഷെെജമോളാണ് മരിച്ചത്.
യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം പാലാ സ്വദേശി ഷിബു ചാക്കോ ആത്മഹത്യ ചെയ്തിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
90 ശതമാനം പൊള്ളലേറ്റ ഷിബുവിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരിച്ചു. 80 ശതമാനം പൊള്ളലേറ്റ ഷെെജമോൾ ചികിത്സയിലായിരുന്നു.
നാല് വർഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു. സംഭവത്തിന്റെ കാരണം വ്യക്തമല്ല.
ഇന്നലെ രാത്രി ഷെെജമോളുടെ അഴീക്കലിലുള്ള വീട്ടിലെത്തിയാണ് ഷിബു യുവതിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ശേഷം സ്വയം പെട്രോൾ ഒഴിച്ച് ഷിബുവും ആത്മഹത്യചെയ്തു.
ഷിബു നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]