കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലിക ദ്വീപിൽ വെങ്കലയുഗത്തിലെ ദിൽമുൻ നാഗരികതയുടെ കാലത്തെ ക്ഷേത്രം കണ്ടെത്തി. മോസ്ഗാർഡ് മ്യൂസിയത്തിന്റെ നേതൃത്വത്തിലുള്ള ഡാനിഷ്-കുവൈത്ത് സംയുക്ത ഉത്ഖനന സംഘമാണ് ക്ഷേത്രം കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയിട്ടുള്ള കൊട്ടാരത്തിന്റെയും ദിൽമുൻ ക്ഷേത്രത്തിന്റെയും കിഴക്കാണ് കണ്ടെത്തിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് 11 x 11 മീറ്റർ വലിപ്പമുണ്ട്. കൂടാതെ നിരവധി ബലിപീഠങ്ങളും അടങ്ങിയിരിക്കുന്നു. ബി.സി. 1900-1800 കാലഘട്ടത്തിലെ ആദ്യകാല ദിൽമുൺ സംസ്കാര കാലഘട്ടത്തിലേതാണ് ഈ പ്രദേശമെന്ന് സംഘം പറയുന്നു. അച്ചുകളും മൺപാത്രങ്ങളും ഉൾപ്പെടെ കണ്ടെത്തി.
പുതിയ കണ്ടെത്തൽ നിർണായകമാണെന്ന് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലിറ്ററേച്ചറിലെ പുരാവസ്തു, മ്യൂസിയം വിഭാഗത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റാസ പഞ്ഞു. ഏകദേശം 4,000 വർഷങ്ങൾക്ക് മുമ്പ് ഫൈലാക ദ്വീപിൽ മനുഷ്യവാസം നിലനിന്നിരുന്നതിന്റെ പുതിയ തെളിവുകൾ ക്ഷേത്രത്തിന്റെ അർദ്ധ-പൂർണ്ണമായ രൂപകല്പന നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Read More… 77 വർഷം പഴക്കം, എലിസബത്ത് രാജ്ഞിയുടെ വിവാഹകേക്കിലെ ഒരു കഷ്ണം 2 ലക്ഷം രൂപയ്ക്ക് ലേലത്തില് വിറ്റു
കണ്ടെത്തൽ ദിൽമുൻ നാഗരികതയെക്കുറിച്ചുള്ള നമ്മുടെ അറിവ് സമ്പന്നമാക്കുമെന്നും അറേബ്യൻ ഗൾഫിലെ ഫൈലാക ദ്വീപിൻ്റെ സുപ്രധാന സാംസ്കാരിക, വാണിജ്യ, സാമൂഹിക പങ്കിനെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്യുന്നെന്നും ഡാനിഷ് പ്രതിനിധി സംഘത്തിൻ്റെ തലവനായ ഡോ. സ്റ്റീഫൻ ലാർസൻ വിശദീകരിച്ചു. ക്ഷേത്രത്തിൻ്റെ കണ്ടെത്തൽ മതപരമായ ആചാരങ്ങളെക്കുറിച്ചുള്ള വിലമതിക്കാനാവാത്ത ഉൾക്കാഴ്ച്ച നൽകുന്നു. പ്രദേശം മതപരവും ഭരണപരവുമായ കേന്ദ്രമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]