
പല്ലില്‍ കമ്പിയിടുന്നത് സര്‍വ്വസാധാരണമാണ്. നിര തെറ്റിയതോ ക്രമമില്ലാത്തതോ ആയ പല്ലുകൾ, മുമ്പോട്ട് ഉന്തിയ പല്ലുകൾ, പല്ലുകൾക്കിടയിലെ അസാധാരണമായ വിടവ് തുടങ്ങിയ പ്രശ്നങ്ങൾക്കാണ് സാധാരണ പല്ലിൽ കമ്പി (ഡന്റൽ ക്ലിപ്പ്) ഇടാറുള്ളത്. പല്ലില്‍ കമ്പിയിട്ടവര്‍ പലപ്പോഴും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.
ഡന്റൽ ക്ലിപ്പുകള്‍ ഉപയോഗിക്കുന്നവര്‍, നിങ്ങളുടെ ഭക്ഷണ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തില്‍ പല്ലില്‍ കമ്പിയിട്ടിരിക്കുമ്പോള്‍ കഴിക്കാന്‍ ബുദ്ധിമുട്ടുള്ള ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
പോപ്കോൺ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തിയേറ്ററില്‍ പോയിരുന്ന് കാരമൽ, ചീസ് പോപ്കോൺ കഴിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പല്ലില്‍ കമ്പി അഥവാ ഡന്റൽ ക്ലിപ്പ് ധരിച്ചിരിക്കുമ്പോള്‍ പോപ്കോൺ കഴിക്കാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. പോപ്കോണ്‍ ചവയ്ക്കുമ്പോൾ പല്ലുകളിൽ വളരെയധികം സമ്മർദ്ദം ഉണ്ടാകും. അതിനാല്‍ അത്തരത്തില്‍ ബുദ്ധിമുട്ട് തോന്നുന്നവര്‍ക്ക് വേണമെങ്കില്‍ പോപ്കോണ്‍ കഴിക്കുന്നത് ഒഴിവാക്കാം.
രണ്ട്…
സ്റ്റിക്കി മിഠായികൾ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡന്റൽ ക്ലിപ്പ് ധരിച്ചിരിക്കുമ്പോള്‍ സ്റ്റിക്കി മിഠായികൾ കഴിക്കുന്നത്, അവ ക്ലിപ്പില്‍ ഒട്ടിപ്പിടിക്കാന്‍ കാരണമാകും. ഇത് നിങ്ങളുടെ പല്ലുകൾ വൃത്തിയാക്കുന്നതില്‍ ബുദ്ധിമുട്ടാക്കുമെന്ന് മാത്രമല്ല, മോണ പ്രശ്നങ്ങൾക്കും കാരണമാകും. അതിനാല്‍ തൽക്കാലം ഇത്തരം മിഠായികളോട് നോ പറയാം.
മൂന്ന്…
ചിപ്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചിപ്സ് വളരെ ക്രഞ്ചി ആയതിനാല്‍ ഇവ ഡന്റൽ ക്ലിപ്പ് ധരിച്ചിരിക്കുന്നവര് കഴിക്കാതിരിക്കുന്നതാണ് നല്ലത്. പല്ലുകൾക്കിടയിൽ ഇവ കയറാനും സാധ്യതയുണ്ട്. ശരിയായി അത് വൃത്തിയാക്കിയില്ലെങ്കിൽ മോണ സംബന്ധമായ മറ്റ് പ്രശ്നങ്ങൾയ്ക്ക് കാരണമാകും.
നാല്…
ചോളം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നല്ല രുചിയേറിയ ഭക്ഷണമാണ് ചോളം എന്നതില്‍ സംശയമില്ല. എന്നാല്‍ പല്ലില്‍ കമ്പിയിട്ടിരിക്കുമ്പോള്‍ ഇവ കഴിക്കുന്നത് ചിലരില്‍ അസ്വസ്ഥത ഉണ്ടാക്കാം. അത്തരക്കാര്‍ ഇവ ഒഴിവാക്കുന്നതാകും നല്ലത്.
അഞ്ച്…
നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും നട്സ് കഴിക്കുന്നതിന്റെ ഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയാം. അവ പോഷകങ്ങളുടെ ഉറവിടമാണെങ്കിലും, പല്ലില്‍ കമ്പിയിട്ടിരിക്കുമ്പോള്‍ ഇവ കഴിക്കാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. അത്തരക്കാര്‍ക്ക് വേണമെങ്കില്‍ നട്സ് തൽക്കാലം കഴിക്കാതിരിക്കാം.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: മുഖത്തെ ചുളിവുകളെ അകറ്റാന്‍ ഓട്സ് ഇങ്ങനെ ഉപയോഗിക്കാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]