ദില്ലി: കാബൂളിലെ ഇന്ത്യൻ ടെക്നിക്കൽ മിഷൻ എംബസിയായി ഉയർത്താൻ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ധാരണയിലെത്തി. താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം.
അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനം ഉഭയകക്ഷി ബന്ധത്തിൽ നിർണായക ചുവടുവെപ്പാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് കാബൂളിൽ നിന്ന് ഒരു ഉന്നതതല പ്രതിനിധി സംഘം ഇന്ത്യയിലെത്തുന്നത്.
ഒക്ടോബർ 9 മുതൽ 16 വരെയാണ് മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ സന്ദർശനം. ചർച്ചയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ വർദ്ധിപ്പിക്കാനും അഫ്ഗാനിസ്ഥാനിലെ ഖനന മേഖലയിൽ ഇന്ത്യക്ക് കൂടുതൽ അവസരങ്ങൾ നൽകാനും തീരുമാനമായി.
താലിബാൻ ഭരണം പിടിക്കുന്നതിന് മുൻപ് കാബൂളിൽ ഇന്ത്യൻ എംബസി പ്രവർത്തിച്ചിരുന്നു. 2021-ലെ ഭരണമാറ്റത്തിന് ശേഷം ഒരു വർഷം കഴിഞ്ഞ് 2022-ലാണ് ഇന്ത്യ ഇവിടെ ടെക്നിക്കൽ മിഷൻ ആരംഭിച്ചത്.
അടുത്തിടെ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ ഇന്ത്യ അടിയന്തര സഹായം നൽകിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടാനുള്ള താലിബാൻ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം.
ഈ സാഹചര്യത്തിൽ, എംബസി പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ തീരുമാനം താലിബാന് വലിയ നയതന്ത്ര നേട്ടമാണ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]