കൊല്ലം ജില്ലയിലെ കടയ്ക്കലിൽ പാമ്പുകടിയേറ്റു ചികിത്സയിലുണ്ടായിരുന്ന യുവതി മരണപ്പെട്ടു. ശാലിനി (37) ആണ് ജീവനൊടുക്കിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: ഒരാഴ്ച മുൻപാണ് വീട്ടിലെ ഗ്യാസ് സിലിണ്ടറിന് സമീപത്തുളള സ്ഥലത്തുനിന്ന് യുവതിക്ക് പാമ്പുകടിയേറ്റത്. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഇവർ ചികിത്സ തേടുകയും ചെയ്തിരുന്നു.
പിന്നീട് വീട്ടിൽ തിരിച്ചെത്തിയ ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മരുന്ന് വാങ്ങി കഴിച്ചിരുന്നു. എന്നാൽ ഇന്നലെ ആരോഗ്യനില തീർത്തും വഷളാവുകയായിരുന്നു.
ഇതേത്തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കടയ്ക്കൽ പോലീസ് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു വരുന്നു.
പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തുള്ള അനീഷ് ആണ് ശാലിനിയുടെ ഭർത്താവ്.

