നേപ്പാളിലെ പ്രതിഷേധം തുടരുകയാണ്, അതിർത്തി അടയ്ക്കാതെ ജാഗ്രതയിലാണ് ഇന്ത്യ, പ്രതിഷേധക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേപ്പാൾ സേന അറിയിച്ചു കഴിഞ്ഞു. നേപ്പാളിലെ സംഭവവികാസങ്ങൾ തന്നെയാണ് ഇന്നത്തെയും പ്രധാനവാർത്തകൾ.
വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ റാപ്പർ വേടനെ അറസ്റ്റിൽ, ഉന്നയിച്ച കാര്യങ്ങളൊന്നും മാഞ്ഞുപോകുന്നില്ലെന്നും പോരാട്ടം തുടരുമെന്നും റിനി ആൻ ജോർജ്, ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു സംബോധന ചെയ്യണമെന്ന് സർക്കുലർ, കുട്ടികൾ തോറ്റാൽ ഉത്തരവാദി അധ്യാപകൻ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് പ്രവേശന പരീക്ഷ പരിഗണനയിലെന്ന് മന്ത്രി വി.ശിവൻകുട്ടി എന്നിവയാണ് ഇന്നത്തെ പ്രധാന വാർത്തകൾ. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി.
അഴിമതിക്കെതിരെയും സമൂഹമാധ്യമ നിരോധനത്തിന് എതിരെയും നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളെ തുടർന്ന് പ്രധാനമന്ത്രി കെ.പി.ശർമ ഒലി രാജിവച്ചതിനെ തുടർന്നാണ് ഈ നീക്കം. ഇന്ത്യ-നേപ്പാൾ അതിർത്തി അടച്ചിട്ടില്ലെങ്കിലും ജാഗ്രത ശക്തമാക്കി.
ബൽറാംപുർ, ബഹ്റൈച്ച്, പിലിബിത്ത്, ലഖിംപുർ ഖേരി, സിദ്ധാർഥ് നഗർ, മഹാരാജ്ഗഞ്ച് എന്നിവിടങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം, പട്രോളിങ് ശക്തമാക്കൽ, അധിക പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കൽ എന്നിവയ്ക്ക് ഡിജിപി ഉത്തരവിട്ടു. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
പരസ്പര സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു താനും പരാതിക്കാരിയും തമ്മിലെന്നാണ് വേടൻ പൊലീസിനോടു പറഞ്ഞത്. പിന്നീട് അസ്വാരസ്യങ്ങൾ ഉണ്ടായപ്പോഴാണു ബലാൽസംഗം ചെയ്തെന്ന ആരോപണം ഉന്നയിച്ചതെന്നും വേടന്റെ മൊഴിയിലുണ്ടെന്നാണ് വിവരം.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ യുവ നടി അടക്കം നിയമനടപടിക്ക് ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് റിനിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്. പോരാട്ടം തുടരുക തന്നെ ചെയ്യും.
ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണ് തനിക്ക് എതിരായ പെയ്ഡ് ആക്രമണം. നിയമവഴികൾ ഇല്ല എന്നതിനർഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലലോ എന്നും റിനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ക്രൈംബ്രാഞ്ച് ബന്ധപ്പെട്ടിരുന്നു എന്നും തൽക്കാലം നിയമനടപടിക്ക് ഇല്ലെന്നാണ് തന്റെ നിലപാട് എന്നും റിനി മനോരമ ഓൺലൈനോടു പറഞ്ഞു. പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നൽകുന്നത് സംബന്ധിച്ചാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് മാർഗനിർദേശം പുറത്തിറക്കിയത്.
സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അധ്യാപകര്‍ക്ക് പ്രമോഷനുമായി ബന്ധപ്പെട്ട് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് വേണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നിട്ടുണ്ടെന്നും അധ്യാപക അവാര്‍ഡ് വിതരണം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]