

അമ്മയ്ക്ക് രക്ഷകയായി മകൾ ; റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം ; അമ്മയെ ഇടിച്ചിട്ട് ശരീരത്തിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷ പൊക്കിയെടുത്ത് സ്കൂൾ വിദ്യാർഥിനിയായ മകൾ
ബംഗളൂരു : ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്നും സ്വന്തം അമ്മയെ അത്ഭുതകരമായി രക്ഷപ്പെടുത്തി മകള്‍. മംഗലാപുരം കിന്നിഗോലിയിലെ രാംനഗറിലാണ് സംഭവം.
റോഡ് മുറിച്ചു കടക്കുന്നതിനിടെ, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സ്ത്രീയെ ഇടിച്ച് തെറിപ്പിക്കുകയും അവരുടെ മുകളിലേക്ക് മറിയുകയുമായിരുന്നു. ഓടിയെത്തിയ സ്കൂള്‍ വിദ്യാര്‍ഥിയായ മകള്‍ ഓട്ടോറിക്ഷ പൊക്കിയെടുത്തു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് യാത്രികരും സഹായിച്ചതോടെ ഒരു ജീവന് രക്ഷിക്കാനായി.
ചേതന 35 കാരിക്കാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.
മകളുടെ രക്ഷാ പ്രവര്‍ത്തനത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി. പെട്ടെന്നുള്ള പെണ്‍കുട്ടിയുടെ ഇടപടലിനെ എല്ലാവരും പ്രശംസിച്ചു.
പ്രതിസന്ധി ഘട്ടങ്ങളില്‍ പകച്ച് നില്‍ക്കാതെ ക്രിയാത്മകമായി ഇടപെട്ട പെണ്‍കുട്ടിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. പെണ്‍കുട്ടിയുടെ ധൈര്യവും പെട്ടെന്ന് പ്രതികരിക്കുകയും ചെയ്ത പെണ്‍കുട്ടി ജീവിതത്തിലെ ഹീറോയാണെന്നാണ് ചിലര്‍ പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]