

5 ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്ന് ആവശ്യം; വെസ്റ്റേണ് ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ദക്ഷിണ റെയില്വേ അധികൃതര്ക്കു നിവേദനം നല്കി
കോട്ടയം: എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന 5 ട്രെയിനുകൾ കോട്ടയത്തേക്കു നീട്ടാൻ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ദക്ഷിണ റെയിൽവേ അധികൃതർക്കു നിവേദനം നൽകി. മുംബൈ–എറണാകുളം തുരന്തോ എക്സ്പ്രസ്, കാരയ്ക്കൽ–എറണാകുളം എക്സ്പ്രസ്, ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി, പുണെ–എറണാകുളം ബൈ വീക്ക്ലി, മഡ്ഗാവ്–എറണാകുളം എക്സ്പ്രസ് എന്നിവ നീട്ടണമെന്നാണ് ആവശ്യം.
തുരന്തോ എക്സ്പ്രസ് മംഗളൂരുവിനും എറണാകുളം നോർത്തിനുമിടയിൽ വേഗം കൂട്ടിയാൽ കോട്ടയം വരെ നീട്ടാൻ സാധിക്കും. മംഗളൂരു–എറണാകുളം 413 കിലോമീറ്റർ ഓടാൻ ഇപ്പോൾ 7 മണിക്കൂർ 35 മിനിറ്റാണ് തുരന്തോയെടുക്കുന്നത്. 6.15 മണിക്കൂറായി ചുരുക്കാൻ കഴിയുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
വര്ഷങ്ങള് കാത്തിരുന്ന് പൂര്ത്തിയായ ഇരട്ടപ്പാതയിലൂടെ ട്രെയിനുകള് ഓടി തുടങ്ങിയപ്പോള് വലിയ പ്രതീക്ഷയിലായിരുന്നു കോട്ടയം റെയില്വേ സ്റ്റേഷനെ ആശ്രയിക്കുന്ന ജനങ്ങള്ക്ക്.എന്നാല് ക്രോസിങ്ങിനായി പിടിച്ചിടല് ഒഴിവായതല്ലാതെ മറ്റ് വ്യത്യാസങ്ങള് ഒന്നും സംഭവിച്ചില്ല.ഇതു മാത്രമല്ല, മുൻപുണ്ടായിരുന്ന രണ്ടു ട്രെയിനുകളുടെ സ്റ്റോപ്പും ഇല്ലാതായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
6 പ്ലാറ്റ്ഫോമുകളുമായി നവീകരിച്ച കോട്ടയം സ്റ്റേഷനില് നിന്ന് മലബാര് മേഖലയിലേക്ക് അടക്കം കൂടുതല് ട്രെയിനുകള് ആരംഭിക്കുക, നവീകരിച്ച വൈക്കം റോഡ് സ്റ്റേഷനില് കൂടുതല് ട്രെയിനുകള്ക്ക് സ്റ്റോപ്പ് അനുവദിക്കുക മുതലായ അടിസ്ഥാന കാര്യങ്ങള് ഇപ്പോഴും മാറ്റമില്ലാതെ ആവശ്യങ്ങളായി തുടരുന്നു.രാവിലെ 6.30 മുതല് 9 വരെയുള്ള സമയങ്ങളിലാണ് യാത്രക്കാര് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.രാവിലെ 6.58ന് പാലരുവി എക്സ്പ്രസ് കഴിഞ്ഞാല് 8.25നുള്ള വേണാട് എക്സ്പ്രസാണ് കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള ട്രെയിൻ.
ഇതിനിടയില് 7.27ന് വന്ദേ ഭാരത് എക്സ്പ്രസ് കടന്ന് പോകുന്നതിനാല് മുന്നേ പോകുന്ന പാലരുവി 25 മിനിറ്റോളം മുളന്തുരുത്തി സ്റ്റേഷനില് പിടിച്ചിടും. വേണാട് എക്സ്പ്രസാകട്ടെ മിക്കപ്പോഴും അരമണിക്കൂറോളം വൈകിയാണ് കോട്ടയത്തെത്തുന്നത്.
6 പ്ലാറ്റ്ഫോമുകള് വെറുതേ കിടക്കുന്ന കോട്ടയത്തു നിന്നും കൂടുതല് സര്വീസ് ആരംഭിച്ചാല് അത് നൂറുകണക്കിന് യാത്രക്കാര്ക്ക് പ്രയോജനപ്പെടും എന്ന കാര്യത്തില് സംശയമില്ല. എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന എറണാകുളം – ബംഗളൂരു ഇന്റര്സിറ്റി ഉള്പ്പെടെ സമയമാറ്റമില്ലാതെ കോട്ടയത്തേക്ക് ദീര്ഘിപ്പിക്കാവുന്നതേയുള്ളൂ.പുലര്ച്ചെ കോയമ്പത്തൂര് എത്തുന്ന വിധത്തില് രാത്രിയില് കോട്ടയം-കോയമ്പത്തൂര് വന്ദേഭാരത് എക്സ്പ്രസും ഓടിക്കാവുന്നതേയുള്ളൂ.
കാരയ്ക്കൽ–എറണാകുളം ട്രെയിനും പുണെ–എറണാകുളം ബൈ വീക്ക്ലിയും കോട്ടയത്തേക്കു നീട്ടാൻ സാങ്കേതിക തടസ്സങ്ങളില്ല. 5 പ്ലാറ്റ്ഫോമുകളുണ്ടായിട്ടും ഇതുവരെ പുതിയ ട്രെയിനുകൾ കോട്ടയത്തിന് അനുവദിച്ചിട്ടില്ല. അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത ട്രെയിനുകൾ ഇവിടേക്കു നീട്ടാൻ സാധിക്കുമെങ്കിലും അതും റെയിൽവേ ചെയ്യുന്നില്ലെന്നാണു പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]