
– സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാർ 132.90 കോടി രൂപ കൈമാറിയെങ്കിലും സർക്കാർ സംസ്ഥാന വിഹിതമായ 76.78 കോടി നിക്ഷേപിച്ചില്ലെന്ന് വിമർശം
കോഴിക്കോട് – കേരളത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്കായി പ്രധാൻ മന്ത്രി പോഷൺ പദ്ധതിപ്രകാരം സംസ്ഥാന സർക്കാരിന് കേന്ദ്രം 132.90 കോടി രൂപ കൈമാറിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചതായി എൻ.ടി.യു സംസ്ഥാന ജനറൽസെക്രട്ടറി ടി അനൂപ് കുമാർ പറഞ്ഞു.
സംസ്ഥാനം ട്രഷറിയിൽ നിന്ന് ഈ തുക ഇവിടുത്തെ നോഡൽ അക്കൗണ്ടിലേക്ക് മാറ്റേണ്ടതായിരുന്നു. ഇതിലേക്ക് ചേർക്കേണ്ട
സംസ്ഥാന വിഹിതമായ 76.78 കോടി രൂപ സംസ്ഥാന സർക്കാർ നിക്ഷേപിച്ചില്ല. ഈ നടപടിക്രമം പൂർത്തിയാക്കാത്തതിനാലാണ് കേന്ദ്രസർക്കാർ കൂടുതൽ പണം അനുവദിക്കാത്തതെന്ന് ആഗസ്ത് എട്ടിന് ഇമെയിൽ മുഖേന സംസ്ഥാന സർക്കാരിനെ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
പിണറായി സർക്കാരിന്റെ അനാസ്ഥ മറച്ചുവയ്ക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുകയാണെന്നും ടി അനൂപ് കുമാർ ആരോപിച്ചു. 2023 September 9 Kerala School lunch fund NTU says title_en: School lunch fund; NTU against Kerala Govt.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]