തെറി വിളിച്ചത് ചോദ്യം ചെയ്തു; കോട്ടയം ഗാന്ധിനഗറിൽ യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ചു; ഒളിവിൽ കഴിഞ്ഞ വില്ലൂന്നി സ്വദേശികളായ എട്ടു യുവാക്കൾ അറസ്റ്റിൽ
ഗാന്ധിനഗർ: തിരുവോണ നാളിൽ യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ചു പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിലായി. ആര്‍പ്പുക്കര , വില്ലൂന്നി കോളനിയില്‍ പിഷാരത്ത് വീട്ടില്‍ വിഷ്ണുദത്ത് (23),സഹോദരൻ സൂര്യദത്ത്(22) വില്ലൂന്നി ചൂരക്കാവ് ഭാഗത്ത് പാലത്തൂര് വീട്ടില്‍ ടോണി തോമസ് (23). വില്ലൂന്നി ആലുംപറമ്പില്‍ വീട്ടില്‍ ബാലു (24), വില്ലൂന്നി തൊമ്മന് കവലഭാഗത്ത് പനത്തറ വീട്ടില്‍ അശ്വിന്(20), വില്ലൂന്നി തൊണ്ണംകുഴി ഭാഗത്ത് പടിഞ്ഞാറേ പുല്ലത്തില്‍ വീട്ടില്‍ അഭില്‍ദേവ് (21) വില്ലൂന്നി കല്ലുപുരക്കല്‍ വീട്ടില്‍ എബിന്‍ടോമി (23) ,തെള്ളകം അടിച്ചിറ ഭാഗത്ത് തടത്തില്‍ പറമ്പില്‍ വീട്ടില്‍ നാദിര്‍ഷ (23) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 29 ന് ആർപ്പൂക്കര വില്ലൂന്നി ഭാഗത്തു ചതയ ദിനത്തോടനുബന്ധിച്ച് കൊടി തോരണങ്ങൾ കെട്ടിക്കൊണ്ടിരുന്ന വില്ലുന്നി നിവാസികളായ യുവാക്കളെ ബൈക്കിൽ എത്തിയ പ്രതികൾ കത്തി, ബിയർ കുപ്പി, പെപ്പർ സ്പ്രൈ തുടങ്ങിയവ ഉപയോഗിച്ച് ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ബൈക്കിൽ എത്തിയ പ്രതികൾ യുവാക്കളെ തെറി വിളിച്ചത് ചോദ്യം ചെയ്തതിനാണ് ഇവരെ ആക്രമിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് സാൽവിൻ സി.എസ്, അർജുൻ അരവിന്ദാക്ഷൻ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്നു ഒളിവിൽ കഴിഞ്ഞിരുന്ന മറ്റു പ്രതികളെ പിടികൂടുന്നതിനു വേണ്ടി ജില്ലാ പോലീസ് മേധവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപിക്കരിച്ച് നടത്തിയ തിരച്ചിലിൽ ഇവരെ വിവധ സ്ഥലങ്ങളിൽനിന്നും പിടികൂടുകയായിരുന്നു. ബാലു, അശ്വിൻ , അഭിൽ ദേവ് എബിൻ ടോമി, നാദിർഷ എന്നിവരെ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകി ഒളിവിൽ കഴിയാൻ സഹായിച്ചതിനാണ് അറസ്റ്റ് ചെയ്യുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാന്ധിനഗർ എസ്.എച്ച്.ഓ ഷിജി. കെ, എസ്.ഐ സുധി കെ, സത്യപാലൻ, മനോജ് കെ.കെ, തുടങ്ങിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു . വിഷ്ണുദത്തിന് ഗാന്ധിനഗർ,കോട്ടയം വെസ്റ്റ്, മുക്കം, മണിമല എന്നീ സ്റ്റേഷനുകളിലും സൂര്യദത്തിന് ഗാന്ധിനഗർ, മണിമല എന്നിവിടങ്ങളിലും, ടോണി തോമസിന് അയർക്കുന്നം, കോട്ടയം വെസ്റ്റ്,ഗാന്ധിനഗർ, കാക്കനാട്,പൊൻകുന്നം എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]