

കിടങ്ങൂരിൽ റോഡിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈയ്യിൽ കയറി പിടിച്ചു; ലൈംഗികചുവയോടെയുള്ള സംസാരം; പെൺകുട്ടിയുടെ പരാതിയിൽ കടപ്പാട്ടൂർ സ്വദേശി പോലീസ് പിടിയിൽ
കിടങ്ങൂർ : പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്പാട്ടൂർ മണിവിലാസം വീട്ടിൽ ടി.എൻ രാജൻ (67) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് റോഡിൽ വച്ച് പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ കയ്യിൽ കയറി പിടിക്കുകയും ലൈംഗികചുവയോടെ സംസാരിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കിടങ്ങൂർ സ്റ്റേഷൻ എസ്.ഐ ജസ്റ്റിൻ എസ്. മണ്ഡപം, എ.എസ്.ഐ മജേഷ് കൃഷ്ണൻ,സി.പി.ഓ ആരണ്യ മോഹൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]