അലാസ്ക: അലാസ്കയിലെ കടൽത്തീരത്ത് സ്വർണ നിറത്തിൽ മുട്ടയുടെ ആകൃതിയിലുള്ള വസ്തു വന്നടിഞ്ഞു. എൻഒഎഎ ഓഷ്യൻ എക്സ്പ്ലോറേഷൻ ഗവേഷകരാണ് കടൽത്തീരത്ത് ഡൈവ് ചെയ്യുന്നതിനിടെ നിഗൂഢമായ ‘സ്വർണമുട്ട’ പോലെയുള്ള ഒരു വസ്തു കണ്ടെത്തിയതെന്ന് ഫെഡറൽ ഓർഗനൈസേഷൻ വെബ്സൈറ്റിലൂടെ അറിയിച്ചു. തിരിച്ചറിയപ്പെടാത്ത വസ്തുവിനെ ‘മഞ്ഞ തൊപ്പി’ എന്നാണ് ഗവേഷകർ ആദ്യം വിശേഷിപ്പിച്ചത്. എന്നാൽ ഇപ്പോൾ അതിനെ ‘സ്വർണ മുട്ട’ എന്നാണ് വിശേഷിപ്പിക്കുന്നത്. മഞ്ഞ നിറത്തിൽ, തിളക്കത്തോടെ താഴികക്കുടത്തിന്റെ ആകൃതിയിലുള്ള, 10 സെന്റീമീറ്ററിൽ വ്യാസമുള്ള വസ്തു പാറയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്.
വസ്തുവിന്റെ അടിഭാഗത്ത് ചെറിയ ദ്വാരമുള്ളതായും ഓഷ്യൻ എക്സ്പ്ലോറേഷനിലെ പര്യവേഷണ കോർഡിനേറ്റർ സാം കാൻഡിയോ പറഞ്ഞു, ആഴക്കടൽ വിചിത്രമാണെന്നും ‘സ്വർണമുട്ട ശേഖരിച്ച് കപ്പലിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞെങ്കിലും, അത് എവിടെ നിന്നെത്തിയെന്നത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം എന്താണെന്നറിയാൻ കൂടുതൽ പരിശോധനകളും പരീക്ഷണങ്ങളും നടത്തണമെന്നും സമുദ്രത്തെക്കുറിച്ച് പഠിക്കാൻ ഇനിയുമേറെയുണ്ടെന്നാണ് തെളിയിക്കുന്നണിതെന്നും കാൻഡിയോ ബ്ലോഗിൽ പറഞ്ഞു. സ്വർണമുട്ട രഹസ്യം അനാവരണം ചെയ്യാനുള്ള ശ്രമത്തിലാണ് ഗവേഷകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]