
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗത്തെ അയോഗ്യനാക്കി. എംഎസ്എഫ് പ്രതിനിധി അമീൻ റാഷിദിനെയാണ് അയോഗ്യനാക്കിയത്.
റഗുലർ വിദ്യാർത്ഥിയല്ലെന്ന എസ്എഫ്ഐ പരാതി അംഗീകരിച്ചാണ് സർവകലാശാല രജിസ്ട്രാറുടെ നടപടി. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി എംഎസ്എഫ് രംഗത്തെത്തി.
അയോഗ്യനാക്കിയ സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് എംഎസ്എഫ് അറിയിച്ചു. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിൽ ജോലി ചെയ്യുമ്പോഴാണ് സീ ഡാക് കോളജിൽ ബി.എക്ക് ചേർന്ന അമീൻ റെഗുലർ വിദ്യാർത്ഥിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സെനറ്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചതെന്നാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അംഗത്തെ അയോഗ്യനാക്കിയത്. എംഎസ്എഫ് പാനലിൽ അമീൻ അടക്കം നാല് പേരാണ് ജയിച്ചിരുന്നത്.
കസേരയിൽ ‘അള്ളിപ്പിടിച്ച്’ നേതാവ്, ലീഗ് ഇടഞ്ഞു; ഒടുവിൽ നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് കോൺഗ്രസ് ഇന്ത്യ സഖ്യത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് കെ.സി.വേണുഗോപാല്‍ എംപി https://www.youtube.com/watch?v=Ko18SgceYX8 Last Updated Sep 9, 2023, 4:27 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]