
ചെന്നൈ: സഞ്ജു സാംസണും രാജസ്ഥാന് റോയല്‍സുമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മലയാളി താരം രാജസ്ഥാനുമായുള്ള കരാര്‍ അവസാനിപ്പിച്ചെന്നും വരും സീസണില്‍ മറ്റൊരു ടീമിന് വേണ്ടി കളിക്കുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകള്‍ സഞ്ജുവിന് പിന്നാലെയുണ്ട്. ഇതിനിടെ ചെന്നൈയുമായി സഞ്ജു വാക്കാല്‍ കരാറുപ്പിച്ചുവെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും.
നിലവില്‍ രാജസ്ഥാന്റെ ക്യാപ്റ്റനാണ് സഞ്ജു. 2021 ജനുവരിയിലാണ് സ്റ്റീവ് സ്മിത്തിന്റെ പിന്‍ഗാമിയായി സഞ്ജു രാജസ്ഥാന് റോയല്‍സ് നായകനാവുന്നത്.
2025 സീസണിനിലെ മുഴുവന്‍ മത്സരങ്ങളിലും സഞ്ജുവിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്കിനെ തുടര്‍ന്ന് ചില മത്സരങ്ങള്‍ നഷ്ടമായി.
ടീം സീസണിലൊന്നാകെ നിരാശപ്പെടുത്തിയതോടെയാണ് സഞ്ജു പോകുമെന്നുള്ള വാര്‍ത്തകള്‍ വന്നത്. സഞ്ജു സഞ്ജു രാജസ്ഥാന് വിടുന്നതിനിടെ പരിശീലകന് രാഹുല്‍ ദ്രാവിഡുമായുള്ള ബന്ധം വ്യക്തമാക്കുകയാണ് സഞ്ജു.
മുന്‍ ഇന്ത്യന്‍ താരം ആര് അശ്വിന്റെ യുട്യൂബ് ചാനലില്‍ ‘കുട്ടി സ്റ്റോറീസ് വിത്ത് ആഷ്’ എന്ന അഭിമുഖ പരിപാടിയില്‍ സഞ്ജു വിശദീകരിക്കുന്നതിങ്ങനെ… ”എനിക്ക് 14 വയസുള്ളപ്പോള്‍, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വച്ചാണ് ഞാന്‍ രാഹുല്‍ ദ്രാവിഡിനെ ആദ്യമായി കാണുന്നത്. തുടര്‍ച്ചയായി പരിശീലനം നടത്തികൊണ്ടിരിക്കാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
പിന്നീട് അദ്ദേഹത്തെ കാണുന്നത് എന്റെ 17-ാം വയസില്‍ ഞാന്‍ രാജസ്ഥാന് റോയല്‍സിന്റെ ട്രയല്‍സിന് വേണ്ടി പോയപ്പോഴാണ്. എസ് ശ്രീശാന്താണ് എന്നെ ട്രയല്‍സിന് കൊണ്ടുപോകുന്നത്.
ശ്രീശാന്ത് ഓരോ വര്‍ഷവും കേരളത്തില്‍ 5-7 താരങ്ങളെ ട്രയല്‍സിന് പറഞ്ഞയക്കുമായിരുന്നു. 2012-13 വര്‍ഷത്തില്‍ അതില്‍ ഒരാള്‍ ഞാനായിരുന്നു.” സഞ്ജു വ്യക്തമാക്കി.
ഇന്ത്യന്‍ ടി20 വിക്കറ്റ് കീപ്പര്‍ തുടര്‍ന്നു… ”ശ്രീശാന്തിനെ എനിക്ക് കേരള രഞ്ജി ട്രോഫി പരിശീലന ക്യാമ്പില്‍ കണ്ടിട്ടുള്ള പരിചയമുണ്ട്. അങ്ങനെ ഒരു രഞ്ജി മത്സരത്തിനുള്ള എന്നെ ഉള്‍പ്പെടുത്തിയിരുന്നില്ല.
എന്തുകൊണ്ട് സഞ്ജു പ്ലേയിംഗ് ഇലവനില്‍ ഇല്ലെന്ന് ശ്രീശാന്ത്, കെസിഎ സെക്രട്ടറിയോട് ചോദിച്ചു. അടുത്ത മത്സരത്തില്‍ എനിക്ക് ആന്ധ്രാ പ്രദേശിനെതിരെ കളിക്കാന്‍ അവസരം ലഭിച്ചു.
മത്സരത്തില്‍ എനിക്ക് സെഞ്ചുറി നേടാന്‍ സാധിച്ചു. അങ്ങനെ, ശ്രീശാന്താണ് എന്നെ രാജസ്ഥാന് റോയല്‍സിന്റെ ട്രയല്‍സിന് കൊണ്ടുപോകുന്നത്.
അവിടെ വച്ച് ദ്രാവിഡിനെ വീണ്ടും കണ്ടു. അദ്ദേഹം എന്നെ കുറിച്ച് മുമ്പ് കേട്ടിരുന്നു.
കാരണം, സുജിത് സോമസുന്ദറായിരുന്നു അന്ന് കേരളത്തിന്റെ പരിശീലകന്. അദ്ദേഹമാണ് ദ്രാവിഡിനോട് എന്നെ കുറിച്ച് വിശദീകരിച്ചത്.
ദ്രാവിഡ് എന്നെ കുറിച്ച് കേട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ആശ്ചര്യപ്പെട്ടു. പിന്നീട് ട്രയല്‍സിന് ഇറങ്ങി.
ഞാന്‍ എല്ലാ പന്തുകളും നന്നായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദ്രാവിഡ് പിന്നില്‍ നിന്ന് എനിക്ക് പ്രോത്സാഹനം നല്കുന്നുണ്ടായിരുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ദ്രാവിഡ് എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു, എന്റെ ടീമിന് വേണ്ടി കളിക്കാന്‍ താല്പര്യമുണ്ടോ സഞ്ജു? എന്ന് ചോദിച്ചു.
അങ്ങനെയാണ് അദ്ദേഹവുമായുള്ള ബന്ധം തുടങ്ങുന്നത്. ” സഞ്ജു വ്യക്തമാക്കി.
കഴിഞ്ഞ 10-12 വര്‍ഷമായി അദ്ദേഹം എനിക്കൊപ്പമുണ്ടെന്നുള്ള തോന്നലുണ്ടെന്നും സഞ്ജു. ”അന്ന് രാജസ്ഥാന്റെ ക്യാപ്റ്റന്‍ അദ്ദേഹമായിരുന്നു.
ഞാന്‍ ദ്രാവിഡിന് കീഴില്‍ കളിച്ചു, സെമി ഫൈനലിലെത്തി. എനിക്ക് നന്നായി കളിക്കാന്‍ സാധിച്ചു.
പിന്നീട് അദ്ദേഹം ഇന്ത്യ എ പരിശീലകനായി. അവിടെ എനിക്ക് നന്നായി കളിക്കാന്‍ സാധിച്ചു.
കഴിഞ്ഞ 10-12 വര്‍ഷമായി അദ്ദേഹം എനിക്കൊപ്പമുണ്ടെന്നുള്ള തോന്നലുണ്ട്. എപ്പോള്‍ വേണമെങ്കിലും വിളിക്കാം, മറുപടി നല്കാന് എപ്പോഴും അദ്ദേഹം അപ്പുറത്തുണ്ടായിരുന്നു.
അതിനപ്പുറം ഞാനൊരിക്കലും രാജസ്ഥാന്റെ ക്യാപ്റ്റനാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവിടെ അദ്ദേഹം കോച്ചായി വരുന്നു.” അതൊരു വല്ലാത്ത ട്വിസ്റ്റായിരുന്നുവെന്നും സഞ്ജു പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]