
മെക്സിക്കോ: അമേരിക്കൻ സംസ്ഥാനമായ ന്യൂ മെക്സിക്കോയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം. വെള്ളപ്പൊക്കത്തിൽ മൂന്ന് പേര് മരണപ്പെട്ടുവെന്നും നിരവധി പേരെ കാണാതായി എന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ പ്രളയയത്തിൽ നിരവധി വീടുകള്‍ പ്രളയത്തില്‍ ഒലിച്ചുപോയിട്ടുണ്ട്. നേരത്തെ യുഎസിലെ ടെക്സസിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നൂറോളം പേ ര്മരണപ്പെട്ടിരുന്നു.
അതിനിടയിലാണ് ന്യൂമെക്സിക്കോയിലും പ്രളയമുണ്ടായത്. ന്യൂ മെക്സിക്കോയിലെ റുയിഡോസോ മലനിരകൾക്ക് താഴെയുള്ള നദീ തീരത്താണ് വെള്ളപ്പൊക്കമുണ്ടായത്.
ഗ്രാമത്തിലെ നിരവധി വീടുകൾ ഒന്നാകെ ഒഴുകി പോയതായാണ് വിവരം. തകർന്ന വീടുകളും കാറുകളും ചെളിയിൽ പുതഞ്ഞ് കിടക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ചുറ്റുമുള്ള പർവത നിരകളിൽ നിന്ന് മണ്ണിടിച്ചിലിനോടൊപ്പം പാഞ്ഞെത്തിയ പ്രളയജലം ഒരു ഗ്രാമത്തെയൊന്നാകെ തകർത്തു.
ആൽവി പാർക്കിൽ ക്യാംപ് ചെയ്ത ഒരു കടവെള്ളം കുതിച്ചുയർന്നു, റിയോ റുയിഡോസോയെ കവിഞ്ഞൊഴുകി, നദിക്കരയിലുള്ള ആർവി പാർക്കിൽ മാതാപിതാക്കളോടൊപ്പം ക്യാമ്പ് ചെയ്ത ഏഴ് വയസുകാരനും നാല് വയസുകാരിയും പ്രളയത്തിൽ കാണാതായി. ഇവരുടെ കൂടെയുണ്ടായിരുന്ന ബന്ധുവായ യുവാവിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
വെള്ളപ്പൊക്കത്തിൽ പരിക്കേറ്റ ഇവരുടെ മാതാപിതാക്കളെ ടെക്സസിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനിടെ ടെക്സാസിൽ കനത്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നൽ പ്രളയത്തില്‍ മരണം 109 ആയി.
160 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
കാണാതായവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയില്ലെന്നാണ് അധികൃതർ പറയുന്നത്. കനത്ത മഴയും ഇടിമിന്നിലും തുടരുന്നതിനാൽ പ്രദേശമാകെ ചളി നിറഞ്ഞിരിക്കുകയാണ്.
ഇത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി ആകുന്നുണ്ട്. ദുരന്തമുണ്ടായി ഒരാഴ്ചയായിട്ടും നൂറിലേറെ പേരെ കണ്ടെത്താനായില്ല എന്നത് മരണ സംഖ്യ ഉയർത്തുമെന്ന ആശങ്കയിലാണ് അധികൃതർ.
അതേസമയം പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാളെ ടെക്സാസ് സന്ദർശിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]