
വരും വർഷങ്ങളിൽ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് ചുവടുവെക്കാനാണ് ഐക്കണിക്ക് ടൂവീലർ ബ്രാൻഡായ റോയൽ എൻഫീൽഡ് ലക്ഷ്യമിടുന്നത്. ബ്രാൻഡിൻ്റെ കന്നി ഇവി ഓഫറിന്റെ ഒരു പേറ്റൻ്റ് ഇമേജ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. റെട്രോ-സ്റ്റൈൽ റൗണ്ട് ഹെഡ്ലൈറ്റ്, ഒരു സാഡിൽ സീറ്റ്, റിയർ ഫെൻഡർ എന്നിവ ഉൾക്കൊള്ളുന്ന ക്ലാസിക് ബോബർ ശൈലി ബൈക്കിന് ലഭിക്കുന്നു. ഒരു സാരി ഗാർഡും ഉണ്ട്. ഒരു പില്യൺ സീറ്റിനായി ഒരു ഓപ്ഷൻ ഉണ്ടാകുമെന്നും പേറ്റന്റ് ചിത്രങ്ങൾ സൂചന നൽകുന്നു. വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ഇന്ധന ടാങ്ക്, ബ്രേസ്ഡ് സ്വിംഗാർം, ഗർഡർ ഫോർക്ക് എന്നിവ ബൈക്കിലുണ്ട്.
വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കിന് ഷാസികൾക്കിടയിൽ ബാറ്ററി പാക്ക് ഉണ്ടായിരിക്കുമെന്ന് പേറ്റൻ്റ് ചിത്രം വെളിപ്പെടുത്തി. അതേസമയം അതിൻ്റെ പവർട്രെയിൻ, റേഞ്ച്, പ്രകടനം എന്നിവയെക്കുറിച്ച് നിലവിൽ വിവരങ്ങൾ ഒന്നുമില്ല. ഇലക്ട്രിക് 01 എന്ന കോഡ്നാമത്തിൽ, പുതിയ ‘L’ പ്ലാറ്റ്ഫോമിലായിരിക്കും ഈ ഇവി നിർമ്മിക്കുക. റോയൽ എൻഫീൽഡിന്റെ ഭാവി ഇലക്ട്രിക് ബൈക്കുകൾക്കും ഇതേ ആർക്കിടെക്ചർ ഉപയോഗിക്കും. ഇത് സ്പാനിഷ് ഇവി ഇരുചക്രവാഹന നിർമ്മാതാക്കളായസ്റ്റാർക്ക് ഫ്യൂച്ചർ എസ് എല്ലുമായി ചേർന്ന് വികസിപ്പിച്ചെടുക്കും. റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്ക് 2025 അവസാനത്തോടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിൻ്റെ ഇന്ത്യയിലെ ലോഞ്ച് 2026 ൽ നടക്കാൻ സാധ്യതയുണ്ട്.
തങ്ങളുടെ ഭാവി ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനും ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ വിൽപ്പന അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുമായി റോയൽ എൻഫീൽഡ് ഏകദേശം 1,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. പ്രതിവർഷം 1.5 ലക്ഷം ഇവികളുടെ ഉൽപ്പാദന ശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്ക് ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ പുതിയ പ്ലാന്റിൽ നിർമ്മിക്കും. ഇലക്ട്രിക് ഓഫറുകൾക്കൊപ്പം, പ്രീമിയം മോട്ടോർസൈക്കിൾ വാങ്ങുന്നവരെ റോയൽ എൻഫീൽഡ് ലക്ഷ്യമിടുന്നു.
റോയൽ എൻഫീൽഡ് 2024 ജൂലൈ 17-ന് ഗറില്ല 450 പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ലോഞ്ച് ഇവൻ്റ് സ്പെയിനിലെ ബാഴ്സലോണയിൽ നടക്കും. വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ബൈക്കിൻ്റെ ഒന്നിലധികം സ്പൈ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Last Updated Jul 9, 2024, 10:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]