
ട്രെയിനിൽ കുപ്പിവെള്ളം വിൽപന, ജോലി പോയപ്പോൾ ‘ടിടിഇ’ ആയി; തട്ടിപ്പ് കേസിൽ യുവാവ് അറസ്റ്റിൽ
ആഗ്ര∙ ടിടിഇ ചമഞ്ഞ് യാത്രക്കാരിൽനിന്ന് പണം തട്ടിയ ആൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സഹരാൻപുരിൽനിന്നുള്ള ദേവേന്ദ്ര കുമാറാണ് പിടിയിലായത്.
അലിഗഡ് റെയിൽവേ സ്റ്റേഷനിൽ വച്ചാണു ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) ഇയാളെ അറസ്റ്റ് ചെയ്തത്. ഗോമതി എക്സ്പ്രസിൽ പരിശോധന നടത്തുമ്പോഴാണ് ഇയാൾ പിടിയിലായത്. ടിടിഇമാർ ധരിക്കുന്നതു പോലെ കറുത്ത കോട്ട് ധരിച്ചായിരുന്നു ദേവേന്ദ്ര കുമാറിന്റെ തട്ടിപ്പ്.
ഇയാളുടെ പക്കൽനിന്ന് നിരവധി ടിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി.
വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമപ്രദേശങ്ങളിൽനിന്നു വരുന്നവരുമായിരുന്നു ദേവേന്ദ്ര കുമാറിന്റെ പ്രധാന ലക്ഷ്യം. ജനറൽ ടിക്കറ്റുകൾ കൂട്ടമായി വാങ്ങി ദീർഘദൂര ട്രെയിനുകളിൽ കയറും.
തുടർന്നു ടിക്കറ്റില്ലാതെ പിടികൂടുന്നവർക്കു ഇതു നൽകി പണം ഈടാക്കുന്നതാണു ദേവേന്ദ്ര കുമാറിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. ട്രെയിനിലെ കുപ്പി വെള്ള വിൽപനക്കാരനായിരുന്നു ദേവേന്ദ്ര കുമാർ.
എന്നാൽ ഒരു വർഷം മുൻപ് കരാർ അവസാനിച്ചതോടെ ജോലി നഷ്ടമായി. ജോലി ഇല്ലാതായതോടെ പെട്ടെന്ന് പണം ഉണ്ടാക്കാനായി ദേവേന്ദ്ര കുമാർ കണ്ടെത്തിയ വഴിയായിരുന്നു ടിടിഇ ചമയൽ.
യാത്രക്കാർക്ക് പിഴ ചുമത്തിയും ടിക്കറ്റ് വിറ്റും ഒരു ദിവസം ഏഴായിരും മുതൽ പതിനായിരം രൂപ വരെ ദേവേന്ദ്ര കുമാർ സമ്പാദിച്ചിരുന്നെന്നാണു പൊലീസ് പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]