

മുഖ്യമന്ത്രി ഡൽഹിയിൽ ; ക്ഷണമുണ്ടായിരുന്നെങ്കിലും മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ കേരളത്തിലേക്ക്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ക്ഷണമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. പിബി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഡൽഹിയിലുണ്ടായിരുന്നു. കേരള ഹൗസിലായിരുന്നു താമസം. കേരള ഹൗസിലേക്കാണ് സത്യപ്രതിജ്ഞയ്ക്കുള്ള ക്ഷണമെത്തിയത്.
പിബി യോഗത്തിനുശേഷം ഇന്നു രാത്രി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. അതേസമയം, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]