
ടുണീഷ്യയിലെ ഒരു ഗർഭിണിയുടെ വയറ്റിൽ ഒരു ടെന്നീസ് ബോളിനേക്കാൾ വലുപ്പമുള്ള ടേപ്പ് വേം സിസ്റ്റ് കണ്ടെത്തി. അപ്രതീക്ഷിതമായ ഈ കണ്ടെത്തൽ ആരോഗ്യ വിദഗ്ധരിൽ ആശങ്ക ഉളവാക്കിയെന്ന് റിപ്പോര്‍ട്ട്. വളർത്തുനായയിൽ നിന്നാകാം ഈ വിര യുവതിയുടെ ശരീരത്തിൽ കയറിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതുകൊണ്ടുതന്നെ വളർത്ത് മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും ആരോഗ്യ – വെറ്റിനറി വിദഗ്ധർ നൽകുന്നുണ്ട്.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, 20 ആഴ്ച ഗർഭിണിയായ 26 വയസ്സുള്ള യുവതിയുടെ വയറ്റിലാണ് വിര കണ്ടെത്തിയത്. കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ സിടി സ്കാൻ പരിശോധനയിലൂടെയാണ് വിരയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ്. യുവതിയുടെ പെൽവിക് മേഖലയിലാണ് ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളർച്ചയായ ഹൈഡാറ്റിഡ് സിസ്റ്റ് കണ്ടെത്തിയത്.
ടേപ്പ് വേം മുട്ടകൾ വഹിക്കുന്ന നായ്ക്കളുമായുള്ള സമ്പർക്കം മൂലമാണ് ഇത്തരം അണുബാധ സാധാരണയായി ഉണ്ടാകുന്നതെന്ന് മെഡിക്കൽ വിദഗ്ധർ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വളർത്ത് മൃഗങ്ങളുമായി അടുത്ത ഇടപഴകുന്നവർ പ്രത്യേക ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ഈ കേസിൽ അണുബാധയുടെ പ്രത്യേക ഉറവിടം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സിസ്റ്റിന്റെ സവിശേഷതകൾ എക്കിനോകോക്കസ് ടേപ്പ് വേമുകളുമായി ബന്ധപ്പെട്ട ഹൈഡാറ്റിഡ് സിസ്റ്റിന്റെതുമായി സാമ്യം ഉള്ളതായാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ഗ്രാമപ്രദേശങ്ങളിലോ കൃഷിയിടങ്ങളിലോ ഉള്ള നായ്ക്കളിലാണ് ഇത്തരം വിരകളെ സാധാരണയായി കാണുന്നത്. പച്ച മാംസം കഴിക്കാൻ കൊടുക്കുന്ന നായ്ക്കളും ഇവയുടെ വാഹകരാകാറുണ്ട്. നായ്ക്കൾക്ക് പച്ചമാംസം നൽകരുതെന്നും വിരമരുന്ന് നൽകുന്നത് പതിവാക്കണമെന്നും വെറ്റിനറി വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു. അല്ലാത്തപക്ഷം ഇത്തരത്തിലുള്ള അപകട സാധ്യതകൾ വർദ്ധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നായ്ക്കളെ നിങ്ങളുടെ മുഖത്ത് നക്കാൻ അനുവദിക്കരുതെന്നാണ് വെറ്റിനറി വിദഗ്ധനായ ആമി വാർണർ നൽകുന്ന മുന്നറിയിപ്പ്. ടേപ്പ് വേം മുട്ടകൾ നായയുടെ സ്റ്റൂളിലൂടെയാണ് പുറത്തുവരുന്നത്. അതിനാല്‍ വിരയുടെ മുട്ടകൾ അവയുടെ രോമങ്ങളിലോ മൂക്കിലോ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]