
ബിഗ് ബോസ് മലയാളം സീസണ് ആറ് അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമാണ് ബാക്കി. ആരൊക്കെ ആകും ഫൈനല്‍ ഫൈവില്‍ എത്തുകയെന്നും ആരാകും വിജയ കിരീടം ചൂടുകയെന്നും അറിയാനായി കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേമികള്‍.
ഫൈനലിലേക്ക് അടുക്കുന്തോറും കളികളുടെ ഗതിയും മാറുന്നുണ്ട്. അക്കൂട്ടത്തില്‍ ഒന്നായിരുന്നു സീസണ് ഒന്നിലെ വിജയ് സാബുവും മത്സരാര്‍ത്ഥി ആയിരുന്ന ശ്വേതയും ബിഗ് ബോസ് വീട്ടില്‍ എത്തിയത്.
രണ്ട് ദിവസത്തില്‍ ഇരുവരും തിരികെ പോകും. ഈ അവസരത്തില്‍ താന്‍ ബിഗ് ബോസില്‍ വരാനുള്ള കാരണം തുറന്നു പറയുകയാണ് സാബു. ‘എല്ലാവരും നല്ല ഹൈ സിപിരിറ്റില്‍ ഗെയിം കളിക്കുന്നുണ്ട്.
നിങ്ങള്‍ എല്ലാവരും വളരെ യങ് ആയിട്ടുള്ള ആളുകളാണ്. അതിന്റേതായ കൂറേ പോരായ്മകള്‍ നിങ്ങള്‍ക്ക് ഉണ്ടാകും.
എന്നാല്‍ നിങ്ങള്‍ സ്വയം ആര്‍ജിച്ചെടുത്ത മെച്വൂരിറ്റിയും ഉണ്ട്. ഞാന്‍ ബിഗ് ബോസിലേക്ക് വരാം എന്ന് തീരുമാനിച്ചതിന്റെ കാരണം ഈ വീട് എന്താണ് എന്ന് എനിക്ക് അറിയാം.
നിങ്ങള്‍ക്ക് എന്തൊക്കെ സംഭവിക്കാം എന്നുള്ളതും എനിക്ക് ഏകദേശ ധാരണയുണ്ട്. അങ്ങനെയുള്ളപ്പോള്‍ നിങ്ങളെയൊക്കെ വന്ന് കാണുമ്പോള്‍ ഒരു രസം.
ഒന്നിന്റെയും അളവ് കോല് വച്ച് ആരെയും ജഡ്ജ് ചെയ്യാതിരിക്കുക. അടിപൊളിയായിട്ട് മുന്നോട്ട് പോകുക’, എന്നാണ് സാബു പറഞ്ഞത്. ‘മലയാളി ഫ്രം ഇന്ത്യ’ കഥാമോഷണ ആരോപണം; പ്രൊഡ്യൂസേഴ്സ് അസോസിയേഷനും റൈറ്റേഴ്സ് അസോസിയേഷനും രംഗത്ത് “നമ്മള് തീരെ പ്രതീക്ഷിക്കാത്ത പ്രതികരണമാണ് നിങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയത്.
നമുക്ക് എല്ലാവര്‍ക്ക് ഒരാളെ താഴേക്ക് വലിച്ചിടാന്‍ ഭയങ്കര ഈസിയാണ്. ചില വേളകളില്‍ നിങ്ങളില്‍ നിന്നും മനുഷ്വത്വം കിട്ടുന്നുണ്ടായിരുന്നില്ല.
പക്ഷേ നിങ്ങളെല്ലാം വളരെ മനോഹരമായ ആളുകളാണ്. എല്ലാത്തിനും ഒരുപാട് നന്ദി”, എന്നാണ് ശ്വേത മേനോന് പറഞ്ഞത്.
അതേസമയം, പുതിയ പവര്‍ ടീമിലേക്കുള്ള ടാസ്കുകള് ഇന്ന് അവസാനിച്ചു കഴിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം.. Last Updated May 9, 2024, 10:18 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]