
ദില്ലി: റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് വയനാടിനോട് ചെയ്യുന്ന ചതിയാണെന്നും ഇതിന് റായ്ബറേലിയില്‍ മറുപടി കിട്ടുമെന്നും മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിംഗ്.
റായ്ബറേലിയിൽ രാഹുൽ ഗാന്ധി തോൽക്കും, കള്ളന്റെ പണിയാണ് രാഹുൽ വയനാട്ടിൽ കാട്ടിയത്, തെരഞ്ഞെടുപ്പ് കഴിയും വരെ മിണ്ടാതിരുന്നു, തുണി മാറുന്നത് പോലെയാണ് രാഹുൽ മണ്ഡലങ്ങൾ മാറുന്നത്, വോട്ട് വാങ്ങും പോകും എന്ന ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യം ഇനി തുടരില്ല, മോദിയും, യോഗിയും ചെയ്ത കാര്യങ്ങൾ മതി തനിക്ക് ജയിക്കാൻ, റായ്ബറേലിയിൽ താമര വിരിയുമെന്നും ദിനേഷ് പ്രതാപ് സിംഗ്.
2019ല്‍ സോണിയാ ഗാന്ധിയോട് റായ്ബറേലിയില്‍ പരാജയപ്പെട്ടയാളാണ് ദിനേഷ് പ്രതാപ് സിംഗ്. 1,67,000 വോട്ടുകള്‍ക്കാണ് അന്ന് സോണിയാ ഗാന്ധി ദിനേഷ് പ്രതാപ് സിംഗിനെ തോല്പിച്ചത്. എന്നാലിക്കുറി റായ്ബറേലിയില്‍ താൻ മുന്നേറുമെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated May 9, 2024, 8:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]