
ആലപ്പുഴ: എടത്വയിൽ കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്കൂട്ടർ യാത്രികരും മരിച്ചു. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമന്, മോഹനന് എന്നിവരാണ് മരിച്ചത്.
എടത്വ-തകഴി സംസ്ഥാന പാതയില്‍ കേളമംഗലം പറത്തറ പാലത്തിന് സമീപം ഇന്നലെ രാവിലെ 8 മണിക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ നൂറ് മീറ്ററോളം നിരങ്ങി മാറിയാണ് നിന്നത്.
സ്കൂട്ടറില്‍ നിന്ന് യാത്രക്കാര്‍ തെറിച്ചു വീണാണ് ഗുരുതര അപകടം സംഭവിച്ചത്. തകഴിയിലെ തടിമില്ലിലെ പണിക്കാരാണ് ഇരുവരും.
തിരുവല്ലയിലേക്ക് പോവുകയായിരുന്ന ചേര്‍ത്തല ഡിപ്പോയിലെ ബസാണ് ഇടിച്ചത്. :- മദ്യപൻ യുവതിയെ പരസ്യമായി ആക്രമിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തല്‍ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- youtubevideo …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]