
മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമയാണ് ടർബോ. ചിത്രത്തിന്റേതായി ഏറെ നാളായി സിനിമാസ്വാദകരും ആരാധകരും കാത്തിരിക്കുന്നൊരു കാര്യമുണ്ട്, ട്രെയിലർ.
മമ്മൂട്ടിയുടെയും വൈശാഖിന്റെയും പല സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെയും ട്രെയിലർ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരാധകർ കമന്റ് ചെയ്യുന്നത് പതിവുമാണ്. ഇപ്പോഴിതാ ഇക്കാര്യത്തിന് ഒരു തീരുമാനം ആയിരിക്കുകയാണ്. ടർബോയുടെ ട്രെയിലർ റിലീസ് ചെയ്യുകയാണെന്ന് മമ്മൂട്ടി അറിയിച്ചിരിക്കുകയാണ്.
ട്രെയിലർ ലോഞ്ച് മെയ് 12ന് നടക്കും. ദുബായിലെ സിലിക്കൺ സെൻട്രൽ മാളിൽ വച്ചാണ് ലോഞ്ചിംഗ് ചടങ്ങുകൾ നടക്കുക.
ഇതുമായി ബന്ധപ്പെട്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. അടുത്തകാലത്തായ സംവിധായകൻ വൈശാഖിന്റെ പോസ്റ്റുകൾക്ക് താഴെ വരുന്ന സ്ഥിരം കമന്റ് ആയിരുന്നു ട്രെയിലർ റിലീസ് ചെയ്യണമെന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്.
ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് കൈകാര്യം ചെയ്യുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ‘ടർബോ’ ഒരുങ്ങുന്നത്.
വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ്. ബജറ്റ് 70 കോടി !
എത്ര നേടും? ‘ടർബോ ജോസി’ന്റെ വരവ് വെറും വരവല്ല, ഇത് അടിപ്പൂരത്തിന്റെ യുഗം ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം.. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]