
2019 -ന്റെ അവസാനത്തോടെ തുടങ്ങി 2020 ഓടെ ലോകം മുഴുവനും വ്യാപിച്ച് ഭൂമിയെ ഏതാണ്ട് പൂർണ്ണമായും ലോക്ഡൌണിലാക്കിയ കൊറോണയുടെ അപ്രതീക്ഷിത വ്യാപനത്തില്‍ മനുഷ്യ കുലം തന്നെ സ്തംഭിച്ചു പോയി. സമാനമായ രീതിയില്‍ ചൈനയില്‍ നിന്നും ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്.
വീഡിയോയില്‍ ഓറഞ്ച് നിറത്തിലുള്ള ആകാശവും ഭൂമിയും കാണാം. അതിനിടെയിലൂടെ ശരീരവും മുഖവും മൂടി വഴി കണ്ടെത്താന്‍ പറ്റാതെ അസ്വസ്ഥരാകുന്ന മനുഷ്യരെയും കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി.
ചിലര്‍ വീഡിയോ ചൊവ്വയിൽ നിന്നുള്ളതാണെന്ന് എഴുതി മറ്റ് ചിലര്‍ അപ്പോകാലിപ്റ്റിക്ക് കാലത്തെ വീഡിയോയെന്ന് കുറിച്ചു. വേറെ ചിലര്‍ ഐഐ നിര്‍മ്മിത വീഡിയോയാണെന്ന് ആരോപിച്ചു.
എന്നാല്‍, വടക്കന്‍ ചൈനയില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. വടക്കന്‍ ചൈനയില്‍ മാർച്ച് പകുതിയോടെ വീശിയടിച്ച മണല്‍കാറ്റാണ് പ്രദേശത്തെ ഓറഞ്ച് നിറത്തില്‍ മുക്കിയെടുത്തത്.
അതിരൂക്ഷമായ മണല്‍കാറ്റിനെ തുടര്‍ന്ന് നിരവധി നഗരങ്ങളില്‍ ഗതാഗതം നിര്‍ത്തിവച്ചു. വടക്കൻ ചൈനയിലെ നിരവധി നഗരങ്ങളില്‍ അടിയന്താവസ്ഥ പ്രഖ്യാപിച്ചു. Read More: ക്ഷമാപണക്കത്ത് എഴുതിവെച്ച്, കടയില്‍ നിന്നും രണ്ടര ലക്ഷം മോഷ്ടിച്ചു; ‘വല്ലാത്തൊരു മാന്യൻ’ എന്ന് സോഷ്യൽ മീഡിയ View this post on Instagram A post shared by Daily Mail (@dailymail) Read More: ഭാര്യയെ കാമുകനൊപ്പം പിടികൂടി; ടാക്സി ഡ്രൈവർക്ക് തോക്കിൻറെ പാതിക്ക് തല്ല്, മീററ്റ് മോഡലിൽ കൊല്ലുമെന്ന് ഭീഷണി കഴിഞ്ഞ മാസം 12 -ാം തിയതിയോടെ ഈ പൊടിക്കാറ്റ് കൊറിയയിലേക്ക് കടക്കുന്നു.
ഒറ്റ രാത്രി കൊണ്ട് കൊറിയയുടെ ഭൂമിക്ക് മുകളിലൂടെ പടിഞ്ഞാറൻ കടലിലെ അഞ്ച് ദ്വീപുകളിലും ഗ്യോംഗിയുടെ പടിഞ്ഞാറൻ തീരത്തേക്കും പൊടിക്കാറ്റ് വ്യാപിച്ചു. രൂക്ഷമായ പൊടിക്കാറ്റില്‍ പ്രദേശത്തെ ജനജീവിതം ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭിച്ചു.
ചൈനയിലും കൊറിയയിലും പൊടിക്കാറ്റ് അടിക്കുന്നതിന്റെ നിരവധി വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലുടനീളം പ്രചരിക്കുന്നത്.
Read More: കുട്ടികളിൽ ചില മാറ്റങ്ങൾ; 8 -9 ക്ലാസിലെ കുട്ടികളുടെ ബാഗ് പരിശോധിച്ച അധ്യാപകർ ഞെട്ടി; കോണ്ടം, കത്തി, ഇടിവള…
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]