
ഹൈദരാബാദ്: ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത് മഹേഷ് ബാബു പ്രധാന വേഷത്തില്‍ എത്തിയ ഗുണ്ടൂർ കാരത്തെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ ജഗപതി ബാബു പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്. ജനുവരിയിൽ പുറത്തിറങ്ങിയ മഹേഷ് ബാബു നായകനായ ചിത്രം ബോക്സോഫീസില്‍ വലിയ പ്രകടനമൊന്നും നടത്തിയില്ല. ചിത്രത്തില്‍ മാർക്സ് എന്ന വില്ലന്‍ വേഷമാണ് ഇദ്ദേഹം അവതരിപ്പിച്ചത്. ടൈംസ് നൗവിന് നല്കിയ അഭിമുഖത്തില്‍ ചിത്രത്തിലെ തന്റെ രംഗങ്ങള്‍ വെറും വേസ്റ്റാണ് എന്നാണ് ജഗപതി ബാബു പ്രതികരിച്ചത്.
ചിത്രത്തിൽ ജയറാം അവതരിപ്പിച്ച മഹേഷ് ബാബുവിന്റെ അച്ഛനെതിരെ പ്രവര്‍ത്തിക്കുന്ന മാർക്സ് ബാബു എന്ന പ്രതിനായകനെയാണ് ജഗപതി അവതരിപ്പിച്ചത്. മഹേഷിൻ്റെ കഥാപാത്രം രമണൻ എന്ന കഥാപാത്രവുമായി കോമ്പിനേഷന്‍ രംഗവും ജഗപതിക്കുണ്ട്. മഹേഷ് ബാബുവിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ സത്യം പറഞ്ഞാൽ. ഞാൻ ഗുണ്ടൂർ കാരം ഒട്ടും ആസ്വദിച്ചില്ല.
പിന്നീട് അദ്ദേഹം എന്തുകൊണ്ടാണ് എന്ന് വിശദീകരിച്ചു. ‘വളരെ വ്യത്യസ്തമായിരിക്കും ആ രംഗം എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അതിന് കുറച്ചുകൂടി കണ്ടന്റ് ആവശ്യമുണ്ടായിരുന്നു. എന്നാല്‍ അത് ചിത്രീകരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കാര്യം കൈവിട്ടുവെന്ന് മനസിലായി. എനിക്ക് ചെയ്യാന്‍ പറ്റുന്ന പരമാവധി ഞാന്‍ ചെയ്തു. ഇത്തരം ഒരു സിനിമയില്‍ ഞാനും മഹേഷും ഉള്‍പ്പെടുന്ന ഒരു സീന്‍ ഒരിക്കലും ഇങ്ങനെ വേസ്റ്റ് ചെയ്യരുത്. അത് ഒരിക്കലും പാഴാക്കാതെ ചിത്രീകരിക്കണം. അത് മികച്ചതാക്കണം’.
തെലുങ്കിലെ ഒരു കാലത്തെ നായകനായിരുന്ന ജഗപതി ബാബു കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വില്ലന്‍ വേഷങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മലയാളത്തില്‍ പുലിമുരുകനിലെ ഡാഡി ഗിരിജ എന്ന വേഷം ഏറെ ശ്രദ്ധേയമായിരുന്നു.
വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് ജഗപതിയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. തെലുങ്കിൽ, സുകുമാറിൻ്റെ അല്ലു അർജുൻ, രശ്മിക മന്ദന്ന, ഫഹദ് ഫാസിൽ അഭിനയിച്ച പുഷ്പ 2: ദി റൂൾ എന്നിവയിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്നുണ്ട്. രവി തേജയ്ക്കൊപ്പം ഹരീഷ് ശങ്കറിൻ്റെ മിസ്റ്റർ ബച്ചനിലും അദ്ദേഹം അടുത്തിടെ അഭിനയിച്ചിരുന്നു. പരശുറാം പെറ്റ്ലയുടെ ഫാമിലി സ്റ്റാർ എന്ന ചിത്രത്തിലാണ് വിജയ് ദേവരകൊണ്ടയ്ക്കും മൃണാൽ താക്കൂറിനും ഒപ്പം അദ്ദേഹം അവസാനമായി അഭിനയിച്ചത്.
Last Updated Apr 10, 2024, 10:56 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]