
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി സി ജോർജിന്റെ പിന്തുണ തേടേണ്ട ആവശ്യമില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിജെപി നേതാവായ പി സി ജോർജ് എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കേണ്ടതാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പി സി ജോർജിന്റെ പ്രസ്താവനകൾ ബിഡിജെഎസിന് കൂടുതൽ വോട്ടുനൽകുമെന്നതിൽ സംശയമില്ലെന്ന് തുഷാർ പരിഹസിക്കുന്നു. അദ്ദേഹം എപ്പോഴുമെന്നതുപോലെ എന്തെങ്കിലുമൊക്കെ പറയുന്നത് താൻ ശ്രദ്ധിക്കാറില്ലെന്നും തുഷാർ തിരിച്ചടിച്ചു. (Thushar Vellappally replay to P C George amid Loksabha election 2024)
എൻഡിഎയിലുള്ള ഒരാളെന്ന നിലയിൽ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കണമെന്ന് പി സി ജോർജിനോടോ തന്നോടോ പ്രത്യേകിച്ച് ആരും അഭ്യർത്ഥിക്കേണ്ട കാര്യമില്ലെന്നാണ് തുഷാർ അഭിപ്രായപ്പെടുന്നത്. എൻഡിഎ മുന്നണിയിൽ മത്സരിക്കുന്നവരെ പിന്തുണയ്ക്കുകയും അവർക്കായി പ്രവർത്തിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ കടമയാണെന്നും തുഷാർ ഓർമിപ്പിച്ചു.
തുഷാറിനെ സ്മോൾ ബോയ് എന്നുൾപ്പെടെ വിളിച്ചുള്ള പരിഹാസത്തിനായിരുന്നു ഇന്ന് തുഷാറിന്റെ മറുപടി. താൻ സ്മോൾ ബോയ് തന്നെയാണെന്നും അതുകൊണ്ട് തന്നെ വലിയ നേതാവായ പി സി ജോർജിന്റെ വാക്കുകൾക്ക് മറുപടി പറയാനില്ലെന്നും തുഷാർ പറഞ്ഞു. അതേസമയം ബിഡിജെഎസ് നേതാക്കളും പി സി ജോർജും തമ്മിൽ വാക്കേറ്റം തുടരുന്നത് ബിജെപിയെ ഉൾപ്പെടെ അസ്വസ്ഥരാക്കുന്നുണ്ട്.
Story Highlights: Thushar Vellappally replay to P C George amid Loksabha election 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]