
വൈത്തിരി: വയനാട്ടിൽ എം ഡി എം എ യുമായി സ്കൂൾ പ്രിൻസിപ്പൾ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുൽപ്പള്ളി ജയശ്രീ ഹയർ സെക്കന്ററി സ്കൂളിനെ പ്രിൻസിപ്പൽ ജയരാജാണ് എം ഡി എം എയുമായി അറസ്റ്റിലായത്. വാഹന പരിശോധനക്കിടെയാണ് ജയരാജ് കുടുങ്ങിയത്. ഷർട്ടിന്റെ പോക്കറ്റിൽ കരുതിയിരുന്ന എം ഡി എം എയാണ് പൊലീസ് ദേഹപരിശോധനയിൽ പിടിച്ചെടുത്തത്.
സംഭവം ഇങ്ങനെ
വയനാട് പുൽപ്പള്ളി സ്വദേശിയായ 48 കാരൻ ജയരാജിനെ ഇന്ന് പുലർച്ചെയാണ് പിടികൂടിയത്. വൈത്തിരി എസ് ഐയായ പി വി പ്രശോഭിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം താലൂക്ക് ആശുപത്രി ജംഗ്ഷനിൽ വാഹന പരിശോധന നടത്തുകയായിരുന്നു. അതിനിടിയിലാണ് ഇന്നോവ കാറിൽ ജയരാജ് എത്തുന്നത്. വാഹനത്തിനകത്ത് പൊലീസ് പരിശോധന നടത്തിയതോടെ ജയരാജ് ആകെ പരിഭ്രാന്തനായി. ഇത് കണ്ട പൊലീസ് തുടർന്ന് ഇയാളുടെ ദേഹ പരിശോധന നടത്തിയപ്പോഴാണ് മുണ്ടിന്റെ മടിക്കുത്തിൽ നിന്നും എം ഡി എം എകണ്ടെടുത്തത്. 26 ഗ്രാം എം ഡി എം എയാണ് ജയരാജിന്റെ പക്കൽ ഉണ്ടായിരുന്നത്. സ്വയം ഉപയോഗിക്കാൻ വാങ്ങി സൂക്ഷിച്ചതെന്നാണ് പ്രിൻസിപ്പൽ ജയരാജൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ എവിടെനിന്ന് കിട്ടിയെന്ന് ഇയാൾ വെളിപ്പെടുത്തിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കുന്നംകുളം അഞ്ഞൂരിൽ വാഹന പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവ് പിടികൂടി എന്നതാണ്. സംഭവത്തിൽ ആർത്താറ്റ് സ്വദേശി മുണ്ടന്തറ വീട്ടിൽ 29 വയസ്സുള്ള സതീശനെ കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി ഇയാളുടെ വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് അരക്കിലോ കഞ്ചാവ് പിടികൂടിയത്. തൃശ്ശൂർ എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം കുന്നംകുളം അഞ്ഞൂരിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവുമായി പ്രതിയെയും വാഹനവും എക്സൈസ് സംഘം പിടികൂടിയത്.
Last Updated Mar 9, 2024, 10:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]