

തമിഴ്നാട്ടില്‍ കോണ്‍ഗ്രസും ഡി.എം.കെയും തമ്മില്‍ ലോക്സഭാ സീറ്റ് ധാരണയിൽ; തമിഴ്നാട്ടില്‍ ഒൻപത് സീറ്റിലും പോണ്ടിച്ചേരിയില്‍ ഒരു സീറ്റിലുമാണ് കോണ്‍ഗ്രസ് മത്സരിക്കും
2019ലും ഇതേ രീതിയിലാണ് സീറ്റ് നല്‍കിയത്. 10 സീറ്റില്‍ ഒമ്ബതിടത്തും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. തമിഴ്നാട്ടില്‍ ആകെ 39 ലോക്സഭാ സീറ്റുകളാണുള്ളത്.
മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, അജോയ് കുമാർ എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ടി.എൻ.സി.സി അധ്യക്ഷൻ കെ. സെല്‍വപെരുന്തകൈ എന്നിവരാണ് ചർച്ച നടത്തി തീരുമാനത്തിലെത്തിയത്.
തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും 40 സീറ്റുകളിലും സഖ്യം വിജയിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസും ഡി.എം.കെയും തമ്മിലെ ബന്ധം അഭേദ്യമാണെന്നും ഒരുമിച്ച് പോരാടി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.പി.ഐ, സി.പി.എം, വിടുതലൈ ചിരുതൈഗല്‍ കക്ഷി എന്നിവർക്ക് രണ്ട് സീറ്റ് വീതം ഡി.എം.കെ തമിഴ്നാട്ടില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ മുസ്ലിം ലീഗിനും കൊങ്കുദേശ മക്കള്‍ കക്ഷിക്കും ഓരോ സീറ്റ് വീതവും അനുവദിച്ചു. കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാർട്ടിയും മുന്നണിയോടൊപ്പം ചേർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]