
ഇടുക്കി : കട്ടപ്പനയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ദുരൂഹത മറനീങ്ങുന്നില്ല. അയൽവാസികളിൽ നിന്നടക്കം ലഭിക്കുന്ന വിവരങ്ങൾ ഒന്നിന് പുറകെ ഒന്നൊന്നായി കേസിനെ കൂടുതൽ സങ്കീര്‍ണ്ണമാകുകയാണ്. ഒരു വര്‍ക്ക് ഷോപ്പിലെ മോഷണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണിപ്പോൾ വലിയ വഴിത്തിവിലെത്തിയിരിക്കുന്നത്. മോഷണക്കേസിൽ പിടിയിലായ കക്കാട്ടുകടയിൽ താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പൂട്ടിയിട്ടിരിക്കുന്ന നിലയിൽ രണ്ട് സ്ത്രീകളെ കണ്ടെത്തിയത്. വിഷ്ണുവിന്റെ അമ്മയും സഹോദരിയുമായിരുന്നു വീട്ടിലുണ്ടായിരുന്നു.
വീട്ടിൽ സ്ത്രീകൾ ഉണ്ടായിരുന്ന വിവരം പുറത്താർക്കും അറിയില്ലായിരുന്നുവെന്ന് പഞ്ചായത്ത് മെമ്പർ രമ മനോഹരനും വിശദീകരിച്ചു. പലതവണ വീട്ടിൽ വന്നപ്പോഴും വീട്ടിലുളളവരെ പരിചയപ്പെടാൻ സാധിച്ചിട്ടില്ല. കൂടുതൽ സമയവും വീട് പൂട്ടിയ നിലയിലായിരുന്നു. വീടിനുള്ളിൽ വിഷ്ണുവിന്റെ അമ്മയും സഹോദരിയുമുളള വിവരം അറിയില്ലായിരുന്നു. അച്ഛനും മകനും മാത്രമാണുള്ളതെന്ന് പറഞ്ഞാണ് വീട് വാടകയ്ക്കെടുത്തത്. വിഷ്ണുവിനെ മാത്രമേ തങ്ങൾക്ക് അറിയൂ എന്നും പഞ്ചായത്ത് മെമ്പർ രമ മനോഹരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ അമ്മയെയും സഹോദരിയെയും മോചിപ്പിച്ച ശേഷം കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പൊലീസ് കൂടുതൽ ജാഗരൂപരായത്. രണ്ട് കൊലപാതകങ്ങളുടെ വിവരങ്ങളാണ് സ്ത്രീകൾ പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയത്. ആറുമാസം മുമ്പ് ഇവരുടെ അച്ഛൻ വിജയനും മകൻ വിഷ്ണുവിന്റെ കൂട്ടുകാരൻ നിതീഷും തമ്മിലുണ്ടായി അടിപിടിയിൽ മരിച്ചുവെന്നാണ് മൊഴി. സംഭവം ആരെയും അറിയിക്കാതെ മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ടുവെന്നും സഹോദരി മൊഴി നൽകിയിട്ടുണ്ട്. വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷുമായുണ്ടായ ബന്ധത്തിൽ 2016 ൽ കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ നാലു ദിവസം പ്രായമുള്ളപ്പോൾ കഴുത്ത് ഞെരിച്ചു കൊന്നു എന്നാണ് വിവരം. ഇത് ആഭിചാരത്തിൻറെ ഭാഗമണെന്നും സംശയമുണ്ട്.
Last Updated Mar 9, 2024, 9:24 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]